ദീർഘകാല അവധിയിൽ പോയ അധ്യാപകരുടെ കണക്കെടുക്കും; ഉടൻ നടപടി എടുക്കും: മന്ത്രി വി ശിവൻകുട്ടി

  അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പി എസ് സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്….

Read More

ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങളാണെന്നാണ് സൂചനകള്‍   സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍…

Read More

യുദ്ധത്തിൽ യുക്രൈന് ഒപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണം: സെലൻസ്‌കി

  റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങൾ തെളിയിച്ചു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലൻസ്‌കി പറഞ്ഞു. യുക്രൈനെ തകർക്കാൻ ആർക്കും സാധിക്കില്ല. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ സെലൻസ്‌കിയുടെ വാക്കുകളെ സ്വീകരിച്ചത്.

Read More

ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറി, ഇ എൻ സുരേഷ് ബാബുവിനെതിരെ മുൻപും സമാന പരാതികൾ

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി മുൻപ് ഒതുക്കി തീർത്തെന്നാണ് വിവരം. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഇതിനകം തന്നെ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാന ചലനം ഉണ്ടായിട്ടുള്ളത്. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്…

Read More

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക; 84 റൺസിന് ഓൾ ഔട്ട്

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 84 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നോർജെയും റബാദയും ചേർന്നാണ് ബംഗ്ലാ നിരയെ കടപുഴക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകർച്ച. 12 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 5ന് 34 റൺസ് എന്ന നലിയിലേക്കും 8ന് 77 എന്ന നിലയിലേക്കും ഒടുവിൽ 84 റൺസിന് ഓൾ ഔട്ടാകുകയുമായിരുന്നു.

Read More

ഇരട്ട വോട്ട്: കമ്മീഷൻ നൽകിയ വിവരങ്ങൾ തെറ്റ്; കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ചെന്നിത്തല

ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താൻ കോടതിയിൽ നൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് 38586 ഇരട്ട വോട്ടുകൾ മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താൻ ഉന്നയിച്ച പരാതികളിൽ ഉറച്ച് നിൽക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ നാളെ താൻ പുറത്തുവിടുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയൻ കഴിഞ്ഞ അഞ്ച്…

Read More

കനകമല ഐ എസ് കേസ്: മുഖ്യപ്രതി മുഹമ്മദ് പോളക്കാനയെ ജോർജിയയിൽ നിന്ന് പിടികൂടി; കൊച്ചിയിലെത്തിച്ചു

കനകമല ഐ എസ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡൽഹിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ജോർജിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു കേസിൽ ഒമ്പത് പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. അതേസമയം പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഏഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചിരുന്നു. പിന്നീട് പിടിയിലായ സുബഹാനി ഹാജയുടെ വിചാരണ പൂർത്തിയാക്കി ശനിയാഴ്ച…

Read More

എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെ: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണം, നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണ സാഹചര്യമാണെന്നും, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന്…

Read More

മുന്നറിയിപ്പില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് സ്ഥിതി രൂക്ഷമായപ്പോൾ; ജാഗ്രതാ നിർദേശം വൈകി?

  തിരുവനന്തപുരം ∙ അതിതീവ്ര മഴയിലും കടൽക്ഷോഭത്തിലും ജാഗ്രതാ നിർദേശം വൈകിയെന്നു വിമർശനം. പ്രളയസമാനമായ സാഹചര്യം ഉണ്ടായ ശേഷമാണ് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നാണു പരാതി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇതായിരുന്നു സ്ഥിതി. ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ ഇതു തടസ്സമായി.കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകിയതിലും കൃത്യമായ മുന്നറിയിപ്പുകൾ നൽകാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. അതേസമയം,…

Read More

ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; വാഹനങ്ങൾ കത്തിനശിച്ചു

  തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങൽ ദേശീയപാതയിൽ പതിനെട്ടാം മൈലിലാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂട്ടിയിടിച്ചതിന് പിന്നാലെ കാർഗോ കയറ്റി വന്ന ലോറിയും ബൈക്കും തീപിടിച്ച് കത്തിനശിച്ചു. എതിർ ദിശയിൽ നിന്ന് വാഹനത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ഇതിന്റെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. ബൈക്കിനാണ് ആദ്യം തീപിടിച്ചത്. പിന്നീടിത് ലോറിയിലേക്ക് പടർന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്….

Read More