പീച്ചി കസ്റ്റഡി മര്‍ദനം; SI രതീഷിനെതിരായ റിപ്പോർട്ട് മാസങ്ങളായി കെട്ടിക്കിടക്കുന്നു, കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല

തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്‌ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. രതീഷ് മർദിച്ചെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥൻ കൊച്ചി പരിധിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്. പ്രതിപക്ഷ ആരോപണം ശെരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. 2024 ഒക്ടോബറിന് ശേഷം അന്വേഷണ റിപ്പോർട്ട്…

Read More

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.84 കോടി വോട്ടര്‍മാര്‍

ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍…

Read More

പുരപ്പുറത്ത് സോളർ: ഓരോ 6 ദിവസവും ഒരുലക്ഷം പുതിയ വീടുകൾ; മോദിയുടെ പിഎം സൂര്യ ഘറിന് ‘2.0’ ഒരുക്കാൻ കേന്ദ്രം

  നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ ഓരോ 6 ദിവസവും ചേരുന്നത് ഒരുലക്ഷം പുതിയ കുടുംബങ്ങൾ. ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 49.44 ലക്ഷം വീടുകളാണ് പദ്ധതിയുടെ ഭാഗമായത്. 2026ന്റെ അവസാനത്തോടെ 75 ലക്ഷം വീടുകളാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.   കേരളത്തിൽ ഉൾപ്പെടെ വലിയ സ്വീകാര്യത നേടിയ പദ്ധതിക്കായി 75,021 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുവരെ 27,855.99 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കൾക്ക്…

Read More

തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു

  തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു. അഞ്ചു പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 26 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു പൊലീസുകാരില്‍ നാലു പേരും വിരമിച്ചവരാണ്. അപകടം സംബന്ധിച്ച് പരാതി നല്‍കിയവരും സാക്ഷികളും ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചു കേസുകളിലും അപകടത്തില്‍പ്പെട്ടതായി കാണിച്ചത് ഒരേ സ്കൂട്ടറായിരുന്നു. ഈ വാഹനത്തിന്‍റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത്…

Read More

‘അപക്വമായ പ്രസ്താവനകൾ നടത്തരുത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

അപക്വമായ പ്രസ്താവനകൾ നടത്തരുത്, കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണം. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം ആണിത്. ഇത് തൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. SDPI യുമായി LDF സക്യമുണ്ടാക്കിയിട്ടുണ്ട്. അതാരും ചർച്ച ചെയ്തിട്ടില്ല….

Read More

ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം; രണ്ട് പേർക്ക് പരുക്ക്

  ജമ്മു കാശ്മീർ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സ്‌ക്വാഡും പരിശോധന നടത്തുകയാണ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനിറ്റ് ഇടവിട്ട് രണ്ട് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

Read More

‘വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല’; സജി ചെറിയാൻ വിഷയത്തിൽ എം.വി ഗോവിന്ദൻ

സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വി. ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി വി അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിട്ടതിൽ എം…

Read More

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ…

Read More

വയനാട് ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 18.68

  വയനാട് ജില്ലയില്‍ ഇന്ന് (17.11.21) 330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 183 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേര്‍ രോഗമുക്തരായി. നിലവില്‍ 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ശബരിമല സ്വർണക്കൊള്ള; ‘തന്ത്രിയുടെ ജാമ്യവിധിയിൽ അസാധാരണത്വം’; മന്ത്രി പി രാജീവ്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമെന്ന് നിയമമന്ത്രി പി രാജീവ്. അവസാന വിധി പോലെ ആയിരുന്നു ജാമ്യ വിധിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത് ഹൈക്കോടതി ആണെന്നും അതിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ജാമ്യ ഉത്തരവിനെതിരെ SIT ഹൈക്കോടതിയെ സമീപിക്കും. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നാണ് ആവശ്യം.പരാമർശങ്ങൾ കേസിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് SIT ഹൈക്കോടതിയെ സമീപിക്കുക. അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ…

Read More