Headlines

ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ കെസ്‌നിയാ പൊളികാര്‍പ്പോവയെ 21-7, 21-10 എന്ന സെറ്റിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.വനിതാ സിംഗിള്‍സില്‍ സ്‌പെയിനിന്റെ സോറിബ്‌സിനോട് 6-4, 6-3നാണ് താരം തോറ്റത്. റോവിങില്‍ ഇന്ത്യ സഖ്യം സെമി ഫൈനലില്‍ പ്രവേശിച്ചു. അര്‍ജ്ജുന്‍ ലാല്‍ ജാറ്റ്, അരവിന്ദ് സിങ് എന്നിവര്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് സെമിയിലേക്ക് കടന്നത്.

Read More

വരുന്നൂ , കെ എസ് ആർ ടി സി പമ്പുകൾ, ആദ്യ ഘട്ടത്തിൽ 8 എണ്ണം

വരുന്നൂ , കെ എസ് ആർ ടി സി പമ്പുകൾ ആദ്യ ഘട്ടത്തിൽ 8 എണ്ണം തിരുവനന്തപുരം; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു . ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് . കെ എസ് ആർ ടി സി യുടെ , നിലവിൽ ഉള്ള ഡീസൽ…

Read More

2047 വിദൂരമല്ല, സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്, പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നു; യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5…

Read More

തീരാദുരിതമായി കരൂർ; മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസ്

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെ മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേർ ചികിത്സയിലാണ് അതിൽ അമ്പതിലേറെ പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നടൻ…

Read More

ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക. സൈനിക താവളം സ്ഥാപിക്കുന്നതിന് ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്. ധാരണ നിലവിൽ വന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ നിക്ഷേം നടത്താൻ അമേരിക്കൻ അനുവാദം ആവശ്യമാകും. ഗ്രീൻലണ്ടിനെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിൽ നിന്നും ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഗ്രീൻലൻഡിനു മേൽ സുരക്ഷാപരമായ അധികാരം ഉറപ്പിക്കാൻ ഡെന്മാർക്കും…

Read More

‘മുംബൈ ഇന്ത്യന്‍സിനേക്കാള്‍ പ്രാധാന്യം ഇന്ത്യക്ക്’; രോഹിത് ശര്‍മ മാറി നില്‍ക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍

ഐപിഎല്ലിലെ രണ്ടാം ഘട്ടത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മുംബൈ ഇലവനില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സിന്റെ താത്പര്യങ്ങള്‍ക്ക് മുകളില്‍ രോഹിത് ഇന്ത്യക്ക് പ്രാധാന്യം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത 24 മാസത്തെ കുറിച്ച് വ്യക്തമായ പദ്ധതി രോഹിത് തയ്യാറാക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വന്റി20 ലോകകപ്പുകളും 2023 ലെ ഏകദിന ലോകകപ്പും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ താത്പര്യത്തിനാണ് മുംബൈ ഇന്ത്യന്‍സും പ്രാധാന്യം…

Read More

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന ; ഇടപെടലുമായി ഡി ജി സി എ

വിമാന കമ്പനികൾക്ക് സുപ്രധാന നിർദേശവുമായി DGCA. ഉത്സവ സീസണുകളിലെ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ വിന്യസിക്കാൻ നിർദേശം.DGCA നിർദേശത്തെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ വിന്യസിക്കും.ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി വിന്യസിക്കും. സർവീസുകളുടെ എണ്ണം വർധിപ്പിച്ച നിരക്ക് വർധനവ് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ദീപാവലി സീസണിന് മുന്നോടിയായുള്ള…

Read More

സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്

  സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സർക്കാർ അപ്പീലിൽ വാക്കാലാണ് പരാമർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ സിംഗിൾ ബഞ്ച് നടപടിയിലുള്ള അതൃപ്തി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബഞ്ചിനെ അറിയിച്ചിരുന്നു. സർക്കാർ ഭാഗം…

Read More

ബില്ലടച്ചില്ല; കാളിദാസ് ജയറാം അടങ്ങുന്ന സിനിമാ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവെച്ചു

സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പേ കാളിദാസ് ഹോട്ടൽ വിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി പണം…

Read More