Headlines

കർമ്മനിരതയായ നല്ല പാതി; കൊല്ലപ്പെട്ടവരിൽ ബിപിൻ റാവത്തിന്റെ ഭാര്യയും

  തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത് ഉൾപ്പെടെ പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു. സൈനികരുടെ ഭാര്യമാരുടെയും മക്കളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റാണ് മധുലിക. ഇന്ത്യയിലെ ഏറ്റവും വലിയ എൻ.ജി.ഓ ആണ് അവ്വ (AWWA). ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ മധുലിക പഠനം പൂർത്തിയാക്കിയത് ഡൽഹിയിലാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംയുക്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്….

Read More

കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84,240 രൂപയാണ്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള…

Read More

മാസപ്പടി കേസ്: വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി; റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന

മാസപ്പടി കേസിലെ റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന. പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് രേഖകൾ ലഭിച്ചത്. മൊബെൽ ഫോൺ ഇഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. വിശദമായ പരിശോധന നടത്തുന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇന്നലത്തെ പരിശോധന…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,44,853 ആയി ഉയർന്നു. 286 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,48,439 ആയി. 26,572 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. 98,34,141 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,62,272 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം നിലവിൽ കേരളത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഡിസംബർ 13 മുതൽ 26 വരെയുള്ള…

Read More

ഒന്നര വയസ്സുകാരിയുടെ മരണം: സിപ്‌സിക്ക് വഴിവിട്ട ബന്ധം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും സജീവിന്റെ അമ്മ സിപ്‌സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മോഷണം, ലഹരി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ സിപ്‌സി ഒരു അടിമയെ പോലെയാണ് കുട്ടിയെ കൊന്ന ജോൺ ബിനോയ് ഡിക്രൂസിനെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ ദേഷ്യത്തിലാണ് ജോൺ ബിനോയ് ഡിക്രൂസ് കൊലപാതകം നടത്താൻ കാരണമെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ജോൺ ബിനോയിയെ വിശദമായി പോലീസ് ചോദ്യം ചെയ്യും…

Read More

1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ; ഇന്ത്യയിൽ ആദ്യ എഐ ഹബ് വരുന്നൂ

ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ് ആണ് ആന്ധ്രയിൽ ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റർ ക്യാമ്പസ് ​ഗൂ​ഗിൾ നിർമിക്കുക. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിലാണ് പ്രഖ്യാപനം. ഭാവിയിൽ…

Read More

ക്രെറ്റക്കും സെൽറ്റോസിനും എതിരാളി; സ്‌കോഡ കുഷാഖ് വിപണിയില്‍

സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ , 7 സ്പീഡ് ഡി എസ് ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം. സ്‌കോഡ കുഷാഖിന്റെ ലോക പ്രീമിയറിനൊപ്പം ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍…

Read More

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട. നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഗീത് ശിവനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹിന്ദിയിലും അദ്ദേഹം അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു.ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതേസമയം മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ…

Read More

കൊവിഡ് വ്യാപനം: ഐപിഎൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ നിർത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ടൂർണമെന്റ് നിർത്തിവെക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ എട്ട് ടീമുകളിൽ നാല് ടീമുകളിലെയും താരങ്ങൾക്ക് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഹൈദരാബാദും-മുംബൈയും തമ്മിലുള്ള മത്സരം നടക്കേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ…

Read More