പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ 🔳ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം വെളിയം ആശാമുക്കിലെ ശില്‍പ്പാലയത്തില്‍ ഹരികുമാര്‍ – മീന ദമ്പതികളുടെ മകന്‍ വൈശാഖ് എച്ച് (24) ആണ് വീരമൃത്യു വരിച്ചത്. വൈശാഖ് കഴിഞ്ഞ 4 വര്‍ഷമായി രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചു വരികയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്. 🔳ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവടാത്തില്‍ നടക്കും….

Read More

ഇന്ത്യുടെ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന്റെ സ്വത്ത്: യുഎൻ സെക്രട്ടറി ജനറൽ

ആഗോള വാക്‌സിൻ ക്യാമ്പയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിന് ഇന്നുള്ള മികച്ച സ്വത്താണെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിനുവേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഉത്പാദന ശേഷി പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ഗുട്ടാറസ് പറഞ്ഞു അയൽ രാഷ്ട്രങ്ങൾക്ക് ഇന്ത്യ 55 ലക്ഷം…

Read More

‘മാറ്റിയതില്‍ വിഷമം എന്തിനാണ്; കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്’ ; മറുപടിയുമായി പിഎസ് പ്രശാന്ത്

കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതല്‍ ഊര്‍ജ്ജമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, ശബരിമലയിലെ വികസനത്തില്‍ സര്‍ക്കാര്‍ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട്…

Read More

‘അഭിമാനകരം, സന്തോഷകരം; ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഏറ്റെടുക്കും’; ഒജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അഭിമാനമെന്ന് ഒ ജെ ജനീഷ്. കേരളത്തിന്റെ സമര പോരാട്ടങ്ങൾ പുതിയ നേതൃത്വം ഒന്നിച്ച് ഏറ്റെടുക്കുമെന്നും ജനീഷ് പറഞ്ഞു. കേരളത്തിൻ്റെ ഭരണമാറ്റത്തിന് ചുരിങിയ ദിവസങ്ങളാണുള്ളത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ യൂത്ത് കോൺഗ്രസിന് നിർണായക ചുമതലയുണ്ട്. ഒറ്റക്കെട്ടായി ആ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഒജെ ജനീഷ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് നടന്ന ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കെതിരെയും നിയുക്ത അധ്യക്ഷൻ പ്രതികരിച്ചു. രാ​ഹുലിനെതിരെ നടക്കുന്നത് അനാവശ്യ പ്രതിഷേധമെന്നും ജനീഷ് പറഞ്ഞു.എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട…

Read More

അക്രമിസംഘത്തിൽ അഞ്ച് പേർ, ഹരിദാസിന്റെ സഹോദരൻ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരെന്ന് സഹോദരൻ സുരേന്ദ്രൻ. അക്രമി സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. എല്ലാവരും കണ്ടാലറിയാവുന്ന ആർഎസ് എസ് ബിജെപി പ്രവർത്തകരാണ് ബഹളം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയും ബിജെപിയുടെയും ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്. പുലർച്ചെ…

Read More

ആലപ്പുഴ നൂറനാട്ടെ വാഹനാപകടം: മരണസംഖ്യ മൂന്നായി, ലോറി ഡ്രൈവർ കീഴടങ്ങി

  ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർക്ക് മേൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. രാമചന്ദ്രൻ നായർ എന്നയാളാണ് മരിച്ചത് വി എം രാജു, വിക്രമൻ നായർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സുഹൃത്ത് സംഘത്തിലെ ഒരാൾ കൂടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ഇവരുടേ ദേഹത്തേക്ക് ലോറി പാഞ്ഞുകയറിയത് നൂറനാട്-ഭരണിക്കാവ് റോഡിലായിരുന്നു അപകടം. അമിത…

Read More

നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; നിയമനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി

പി എസ് സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യങ്ങൾ…

Read More

അതിമാരക മയക്കുമരുന്നുകളുമായി മലപ്പുറം സ്വദേശിയായ യുവാവ് സുൽത്താൻ ബത്തേരി പോലീസ് പിടിയിൽ

സുൽത്താൻ ബത്തേരി:വയനാട് ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും നടത്തിയ പരിശോധനയില്‍ മുത്തങ്ങ പൊന്‍കുഴി അമ്പലത്തിന് സമീപത്ത് നിന്നും അതിമാരക മയക്കുമരുന്നുകളുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. പുത്തനങ്ങാടി ആരിക്കല്‍ എ അജ്‌നാസ് 26 ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാമോളം അതിതീവ്ര ലഹരിമരുന്നുകള്‍ പിടികൂടി.

Read More

‘ഒരു കാരണവശാലും കൊടുക്കില്ല’; മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന; പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോയാണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍

    കുട്ടനാട് മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്നും കുട്ടനാടിന്റെ വികാരം കണക്കിലെടുത്ത് അവധി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അവധി തന്നില്ലെങ്കിലും കുട്ടനാടിന് അന്ന് അവധിയായിരിക്കുമെന്നും റെജി ചെറിയാന്‍ വ്യക്തമാക്കി.     400 വര്‍ഷത്തെ പഴക്കമുള്ള മൂലം വള്ളംകളിയാണ്. അവധി വേണം എന്ന് എനിക്ക് കൂടി തോന്നിയ കാര്യമായതുകൊണ്ടാണ്…

Read More

ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റും കയറും; അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്കിറങ്ങരുതെന്നും ബാബു

  ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റ് കയറാൻ പോകുമെന്ന് ബാബു. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങരുതെന്നും ബാബു പറഞ്ഞു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബു ജില്ലാ കലക്ടർ മൃൺമയി ജോഷി അടക്കമുള്ളവർ ബാബുവിനെ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തിയിരുന്നു. കാൽ തെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടുണ്ടെന്ന് ബാബുവിന്റെ മാതാവും പ്രതികരിച്ചു.

Read More