Headlines

അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്‌യെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; ജാമ്യമെടുക്കാനെത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ

  കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് ആയങ്കിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് അജയ് ആയങ്കി മൊഴി നല്‍കി. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്‍കിയിരുന്നു.   എന്നാൽ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാന്‍ എത്തിയ ഗുണ്ടാ നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. അജയ് ആയങ്കിയെ ജാമ്യത്തിൽ…

Read More

ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ടീമാണ് പി എസ് ജി: ലയണൽ മെസ്സി

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംവദിച്ച് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയതെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ട്. എന്നാൽ പി എസ് ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നു പി എസ് ജിക്കൊപ്പം നിന്ന് എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർതാരങ്ങളുള്ള ടീമാണ് പി എസ് ജി. തനിക്ക്…

Read More

മലപ്പുറത്തേത് നിർഭാഗ്യകരമായ അപകടം, കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരും; ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ നടന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്. മഴക്കാലം പോലുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു. ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ…

Read More

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ…

Read More

‘അച്ചടക്ക നടപടികള്‍ സംബന്ധിച്ച് ക്ലാസ്; തിരുവനന്തപുരത്ത് എത്തണം’; പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ DMO ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശവുമായി ഡോ. വി മീനാക്ഷി

  പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ ഡിഎംഒ ഉള്‍പ്പെടെയുള്ളവരോട് തിരുവനന്തപുരത്ത് എത്താനുള്ള ഡിഎച്ച്എസിന്റെ ചുമതലയുള്ള ഡോക്ടര്‍ വി മീനാക്ഷിയുടെ നിര്‍ദേശത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി. തിരുവനന്തപുരത്ത് ക്ലാസില്‍ പങ്കെടുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡപ്യൂട്ടി ഡിഎംഒമാരും എത്തിച്ചേരണമെന്നാണ് നിര്‍ദേശം. പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതെന്നാണ് ഉയരുന്ന വിമര്‍ശനം.     വകുപ്പിലെ അച്ചടക്ക നടപടിയെ കുറിച്ചുള്ള ക്ലാസിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തണമെന്ന് ഡോക്ടര്‍ വി മീനാക്ഷി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജില്ലകളില്‍ നിന്ന് വിട്ടു നിന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍…

Read More

കേരളത്തിൽ UDF തരങ്കം ശക്തം, ശബരിമല വിഷയത്തിൽ പറഞ്ഞത് എല്ലാം ശരിയായി; വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല: അബിൻ വർക്കി

കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു. ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും അബിൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ…

Read More

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

കല്‍പ്പറ്റ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുമ്പെങ്കിലും കൊവിഡ് പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചു.

Read More

ശബരിമലയിൽ ദർശനം നടത്തിയത് 6 ലക്ഷം തീർഥാടകർ; ഇന്നും ഭക്തജന പ്രവാഹം

ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ എട്ടാം ദിവസമായ ഇന്നും തീർഥാടകരെ കൊണ്ട് നിറഞ്ഞ് സന്നിധാനം. ഇന്നലെ എൺപതിനായിരത്തിലധികം പേരാണ് ദർശനം നടത്തിയത്. ഇതുവരെ 6 ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക. ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പൻ കോളനിയിലെ വോട്ടർമാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ, പോളിങ് ശതമാനം കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളിൽ വോട്ട് കുഞ്ഞപ്പൻ എത്തുക.

Read More

‘പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത്’: പ്രമേയം പാസാക്കി യൂത്ത് ലീഗ്

  പിഎംശ്രീക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി. ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രമേയം. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണം. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.     കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നു. പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട്…

Read More