Headlines

എഴുന്നേൽക്കാൻ വൈകിയ 17കാരിയെ പിതാവ് വാക്കത്തി കൊണ്ട് വെട്ടി; ദാരുണ സംഭവം കോട്ടയത്ത്

കോട്ടയത്ത് പിതാവിന്റെ വെട്ടേറ്റ് പരുക്കേറ്റ പതിനേഴുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാവിലെ എഴുന്നേൽക്കാൻ വൈകിയെന്ന കാരണം പറഞ്ഞാണ് കൊടുംക്രൂരത നടന്നത്. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു(48)വാണ് മകളെ വെട്ടിയത്. മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് ബഹളം വെച്ച രഘു വാക്കത്തിയുമായി മുറിയിലെത്തുകയും കുട്ടിയെ വെട്ടുകയുമായിരുന്നു. തലയ്ക്കാണ് ആദ്യം വെട്ട് കൊണ്ടത്. ചോര വാർന്നൊഴുകിയതോടെ കുട്ടി നിലവിളിച്ചു. പിന്നാലെ വീണ്ടും വെട്ടി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ വലതു കൈയിലെ വിരൽ മുറിഞ്ഞ് തൂങ്ങുകയും ചെയ്തുറൂമിൽ നിന്ന് ഇറങ്ങിയോടിയ…

Read More

ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം…

Read More

പരാതി പറയാൻ വിളിച്ചപ്പോൾ പോലീസിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ശ്രീലേഖ

കേരള പോലീസിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം അസി. കമ്മീഷണർ ഫോണിലൂടെ തന്നോട് പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു ലിജി എന്ന സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവർ തന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ…

Read More

ബത്തേരി ഹിന്ദു ശ്മശാനത്തിൽ തീപിടുത്തം

ബത്തേരി ചുങ്കത്തെ ഹിന്ദു ശ്മശാനത്തിൽ വൻതീപിടുത്തം. ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഡപ്യൂട്ടി കളക്ടറും തഹസിൽദാരും സ്ഥലത്ത് എത്തി    

Read More

വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും

‌ വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡി ഉൾപ്പെട്ട സപ്ലിമെന്‍റോ വിറ്റാമിൻ ഡി ടാബ്‌ലറ്റോ കഴിക്കുന്നതിലൂടെ ശ്വാസ സംബന്ധമായ അണുബാധകൾ പിടിപെടാതെ ഒട്ടൊരു സംരക്ഷണം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വിറ്റാമിൻ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക കുറ്റവാളി; MLA സ്ഥാനം രാജിവെപ്പിക്കണം’; സി കൃഷ്ണകുമാർ

രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗിക കുറ്റവാളിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കോൺഗ്രസിൻ്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നത്. ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ‌ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ…

Read More

വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്ബോള്‍ താരവും: ലാന്‍ഡിംഗ് ഗിയറിനിടയില്‍ മൃതദേഹാവശിഷ്ടം

കാബൂള്‍: അഫ്‌ഗാന്റെ ഭരണം ക്രൂരമായ ആക്രമണത്തിലൂടെ താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞു. താലിബാന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ വിമാനങ്ങളിലെ ലാന്റിംഗ് ടയറുകളിൽ പോലും ഒളിച്ചിരുന്ന ആളുകൾ താഴെവീണു മരിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഇപ്പോഴിതാ കാബൂളില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ലാന്‍ഡിംഗ് ഗിയറില്‍…

Read More

മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യപ്രയാരണാ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. റമീസിന്റെ പനായിക്കുള്ളത്തെ വീട്ടിൽ വെച്ചാണ് സോനയെ പൂട്ടിയിട്ട് മർദിച്ചത്. റമീസിന്റെ ബന്ധുക്കളുടെ അറിവോടെയാണ് മതം മാറാൻ അവശ്യപ്പെട്ട് മർദിച്ചത്. റമീസിന്റെ കുടുംബം നിലവിൽ വീട്ടിൽ ഇല്ല. പിതാവിന്റെ അടക്കം ഫോണും സ്വിച് ഓഫ്‌ ആണ്. റമീസിന്റെ അറസ്റ്റിന് പിന്നാലെയാണ് കുടുംബം മുങ്ങിയത് എന്നാണ്…

Read More

രക്ഷിതാക്കളുടെ പ്രതിഷേധം: മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

  മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം.   ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം. ഒരാഴ്ച്ചയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു .

Read More

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

കല്‍പറ്റ: വയനാട്ടില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലിരിക്കെ കൊവിഡ് ബാധിതനായ മധ്യ വയസ്‌കന്‍ മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഇബ്രാഹിം, റിയാസ്, സാബിത്ത്. മരുമക്കള്‍: റംഷിന, മുബീന. സലാല കെഎംസിസി ഭാരവാഹി മടത്തില്‍ അബ്ദുല്ല സഹോദരനാണ്.

Read More