നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: പരസ്യമായി നിയമം ലംഘിച്ച് വി ഐ പികള്‍. വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുന്ന സാഹചര്യത്തിൽ നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും കേരളത്തില്‍ അങ്ങോളമിങ്ങോളം നിയമലംഘനം തുടരുകയാണ്. എല്ലാ ഉത്തരവകളും കാറ്റില്‍ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എം എല്‍ എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്….
