അമേരിക്കയുടെ പകരച്ചുങ്ക ഭീതിയില്‍ വിപണി; ബാധിക്കുക ഏതെല്ലാം മേഖലകളെ?

ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ 25 ശതമാനം പകരച്ചുങ്കം ഇന്ന് നിലവില്‍ വരും. അമേരിക്ക ചുമത്തിയ പകരച്ചുങ്കം കാര്‍ഷികോല്‍പ്പന്നങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍സ് എന്നിവയിലടക്കം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യു എസ് സമ്മര്‍ദ്ദത്തിനു മുന്‍പില്‍ വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം മന്ത്രി പിയൂഷ് ഗോയല്‍ ഇരുസഭകളിലും ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര ഉടമ്പടിയില്‍ ധാരണയിലെത്തിയിരുന്നില്ല….

Read More

തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു

  തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തോടൊപ്പമുണ്ട് അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്കുള്ളത്. ഈ മാസം 29 വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിലടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു….

Read More

‘ബീഹാർ -ബി ഡി പോസ്റ്റ്; എന്റെ അറിവോടെയല്ല, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് ഞാനാണ്’: വി ടി ബൽറാം

ബീഹാർ -ബി ഡി പോസ്റ്റ് വിവാദത്തിൽ കെപിസിസി നേതൃയോഗത്തിൽ വി.ഡി ബൽറാം വിശദീകരണം നൽകി. തൻ്റെ അറിവോടെയല്ല പോസ്റ്റ്. വിവാദങ്ങൾ അനാവശ്യമാണ്. സോഷ്യൻ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചതും താനാണെന്ന് ബൽറാം പറഞ്ഞു. പോസ്റ്റിൻ്റെ പേരിൽ തനിക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നു.ദൈനം ദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ട. ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്കുള്ള പ്രതികരണം വേണ്ടതില്ലെന്ന് ഡിജിറ്റൽ…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അർജുൻ ആയങ്കയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിയമവിദ്യാർഥനി കൂടിയായ അമലക്ക് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ െൈവെരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് അമലയെ വിളിച്ചുവരുത്തുന്നത്. ആർഭാട ജീവിതത്തിനും വീട് വെക്കാനുമുള്ള പണം നൽകിയത് അമലയുടെ മാതാവാണെന്ന് അർജുൻ മൊഴി നൽകിയിരുന്നു. എന്നാൽ അമല ഇത് തള്ളിയിരുന്നു.

Read More

പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും; പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി മുന്നണികൾ

കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി. കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച…

Read More

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കളുടെ സത്യാഗ്രഹ സമരം ഇന്ന് മുതൽ

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരിക്കും. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന ഒക്ടോബർ 25 മുതൽ ഒരാഴ്ചത്തേക്കാണ് സമരം.   കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്താഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നതായി ആരോപിച്ച് മാതാപിതാക്കളുടെ സമരം.   കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട്…

Read More

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്, ഇന്നലെ ദർശനം നടത്തിയത് 55,000 തീർത്ഥാടകർ, കാനന പാതകൾ ഇന്ന് തുറക്കും

സന്നിധാനം നിറഞ്ഞു തീർത്ഥാടകർ. ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്. ഇന്ന് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് എഴുപതിനായിരം ഭക്തർ. ഇന്നലെ ഒരു ദിവസം മാത്രം ദർശനം നടത്തിയത് 55,000 നു മുകളിൽ തീർത്ഥാടകർ എന്ന് കണക്ക്. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട…

Read More

പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

വെളിയംകോട്: പൊന്നാനി വെളിയംകോട് ഉമ്മര്‍ഖാസി ജാറം പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയംകോട് സ്വദേശി ഹനീഫയാണ് മരിച്ചത്. 42 വയസ്സാണ്. പോലിസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്. മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സഖ്യ സാധ്യത എന്നാല്‍ സീറ്റ് വാങ്ങണം എന്നല്ലെന്നും ഒരുമിച്ച് വേദി പങ്കിടുക, പരസ്യമായി മുന്നണിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന രീതി ഉള്‍പ്പെടെയാകാമെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാധ്യതകള്‍ ഉണ്ടെങ്കില്‍ സഖ്യമാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായും പറഞ്ഞു. അതേസമയം, നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസിഡിപിഐ. മഞ്ചേശ്വരത്ത്…

Read More

പ്ലസ് വൺ അപേക്ഷ ജൂലൈ 29ന് മുതൽ സ്വീകരിക്കും; ചെയ്യേണ്ടതും അറിയേണ്ടതും ഇവയാണ്..

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകുന്നേരം അഞ്ച് മണി മുതൽ സ്വീകരിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത് കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവേശന മാർഗനിർദേശങ്ങൾ ഉടൻ പുരത്തിറക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ് വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം….

Read More