കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ; 13 പേർ പിടിയിൽ

  കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന് സൂചന. സംശയമുള്ള 13 പേർ പൊലീസ് പിടിയിലായി. രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. രണ്ട് സംഘങ്ങളിൽപ്പെട്ടവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയത്. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനെ…

Read More

ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കടവിനടുത്തെ പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. യുവതി സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണുള്ളത് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് നിർത്തിയിട്ട ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ്, മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ…

Read More

‘നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും’; മെലോനിയെ അപമാനിച്ച് വീണ്ടും ട്രംപ്; വ്യാജചിത്രം പങ്കുവച്ചു

  വാഷിങ്ടൻ∙ വീണ്ടും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ വിടാതെ അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെലോനിക്ക് തന്നോടു കടുത്ത ആരാധനയാണെന്ന് അവകാശപ്പെട്ടുകൊണ്ട് എഡിറ്റുചെയ്ത ഫോട്ടോ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരിക്കുകയാണ് ട്രംപ്. ‘നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും’ എന്ന തലക്കെട്ടും ചിത്രത്തിനു നൽകിയിട്ടുണ്ട്. 49കാരിയായ മെലോനി ട്രംപിനെ ചിരിയോടെ നോക്കിനിൽക്കുന്ന ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചത്. എന്നാൽ ചിത്രം എഡിറ്റു ചെയ്തതാണെന്ന് വ്യക്തമാണ്. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ്…

Read More

അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു. ഗുരുതരാവസ്ഥയിൽ കുറച്ച് നാളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 86കാരനായ തരുൺ ഗോഗോയിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ നിന്ന് മുക്തനായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. 1976ൽ എഐസിസി അംഗമായാണ് ദേശീയ രംഗത്ത് തരുൺ ഗോഗോയി ശ്രദ്ധ നേടുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് എഐസിസി ജനറൽ സെക്രട്ടറിയായി. നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി 2001ൽ അസം…

Read More

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തിലാണ് തുടരുന്നതെന്നും കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. മകൾ ശർമ്മിഷ്ഠ മുഖർജിയും പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡല്‍ഹിയിലെ കരസേന ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന…

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പ്

  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 141.40 അടിയാണ് ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 1876 ഘനയടി വെള്ളമാണ് ഡാമിൽ നിന്നും തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്നത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഡാമിലെ ജലനിരപ്പ് നവംബർ 30ഓടെ 142 അടിയിലേക്ക് ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. മുല്ലപ്പെരിയാർ കേസിലെ ഹർജികൾ ഡിസംബർ പത്തിനാണ് ഇനി പരിഗണിക്കുക.

Read More

പ്രഭാത വാർത്തകൾ

  🔳വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍…

Read More

കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമുണ്ട്. കൊച്ചി മുതൽ മംഗലാപുരം വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു….

Read More

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് കേസെടുത്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സോളാർ കേസ് പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ല. തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും ഇവർ പറയുന്നു. ‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ…

Read More

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

  കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ…

Read More