ആശുപത്രികളിലെ ആഭ്യന്തര പരാതികള്‍ പരിഹരിക്കുക ലക്ഷ്യം: പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയരുന്നതിനിടെ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ നിന്നുയരുന്ന ആഭ്യന്തര പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജീവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികള്‍ കേള്‍ക്കുക. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ചട്ടപ്രകാരമാണ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ചത്. മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജീവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്. മുന്‍ ചീഫ് കണ്‍സള്‍ട്ടന്റും പൊലീസ് സര്‍ജനുമായ ഡോ. പി ബി…

Read More

വീണത് മൂന്നിൽ ഒരാൾ, സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്: പി സരിൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ. വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്. മൂന്നിൽ ഒരാൾ വീണുവെന്ന് പി സരിൻ വ്യക്തമാക്കി. സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍…

Read More

ത്രിപാഠി-നിതീഷ് റാണ ഷോ; ചെന്നൈക്കെതിരെ കൊൽക്കത്തക്ക് മികച്ച സ്‌കോർ

  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തു. ടോസ് നേടിയ ഇയാൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു തുടക്കത്തിലെ കൊൽക്കത്തക്ക് 9 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേർന്ന് സ്‌കോർ 50 വരെ എത്തിച്ചു. 18 റൺസെടുത്ത വെങ്കിടേഷിനെ താക്കൂർ പുറത്താക്കി. 33…

Read More

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…

Read More

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; സംസ്ഥാനത്തും ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ടിപിആർ കുറവുള്ള എ ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്താം ഡി മേഖലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഓഫീസിലെത്താത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണ്….

Read More

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. നിലപാട് വ്യക്തമാക്കിയത് ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് വിളമ്പിയെന്ന വിവാദത്തില്‍. ഔദ്യോഗികമായിട്ട് ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് ഞാമന്‍ മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി കിട്ടിയപ്പോള്‍…

Read More

‘മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം’ ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു….

Read More

അൻസി കബീറിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ബന്ധുക്കൾ

  ദുരൂഹമായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ രംഗത്ത്. പോക്‌സോ കേസ് പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിനെതിരെയാണ് ബന്ധുക്കൾ രംഗത്തുവന്നത്. അൻസിയുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് അൻസിയുടെ അമ്മാവൻ നസീം പറഞ്ഞു റോയ് വയലാട്ടിന്റെ ഹോട്ടലിൽ നിന്ന് മടങ്ങുമ്പോഴാണ് അൻസി കബീറും അഞ്ജന ഷാജിയും മരിക്കുന്നത്. റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചൻ കാറിൽ…

Read More

വേടനെതിരെ ബലാത്സം​ഗ കേസ്; ‘വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു’; യുവഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന്…

Read More

സർവകലാശാലകളിലെ സ്ഥിരം VC നിയമനം; തടസങ്ങൾ നീക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ​ഗവർണർ

സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നൽകാനും സർക്കാർ സഹകരിക്കണം. കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണറും സർക്കാരും യോജിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നൽകിയ നിർദേശം. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സഹകരണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ…

Read More