Headlines

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം; നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ പങ്കെടുപ്പിക്കും. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. ക്രിസ്ത്യന്‍ – മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. മത സംഘടനാ നേതക്കളോടും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതേയുള്ളു. അയ്യപ്പസംഗമം മതപരമായ പരിപാടിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. അതേസമയം, കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി…

Read More

പെനൽറ്റി ഷൂട്ടൗട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്‌; ഐ.എസ്.എൽ കിരീടം ഹൈദരാബാദ് എഫ്.സിക്ക്‌

  ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്എല്ലിൽ ആദ്യ കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ…

Read More

പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം; ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം യുവതിയെ നിർബന്ധിച്ചെന്ന നിഗമനത്തിലേക്ക് പൊലീസ്

  പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ്. കാമുകൻ ചേതനുമായുള്ള ബന്ധം കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മാതാപിതാക്കളെ 10 മണിക്കൂറോളം ചോദ്യം ചെയ്തു.     സിയാഗോയലും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ചിരുന്ന് ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. കൊലപാതക തലേന്ന് പൂനെയിലെ കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ദൃശ്യങ്ങളും…

Read More

സുതാര്യമായ വിചാരണ പ്രതീക്ഷയില്ല: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത്. വിചാരണ ഉൾപ്പെടെ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടികളാണ് കേസിൽ നടക്കുന്നത്. കോടതിയിൽ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷയില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷയില്ല. ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഹർജി…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 8306 പേർക്ക് കൂടി കൊവിഡ്; 211 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 211 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു നിലവിൽ 98,416 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതിനോടകം 4,73,537 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ നിൽക്കുന്നത്…

Read More

അർജന്റീന ഫൈനലിലെത്തിയാൽ ഒരു കിലോ ഏത്തപ്പഴം ഫ്രീ; ഫൈനൽ കാണാനെത്തുന്നവർക്ക് സൗജന്യ ബിരിയാണി

  പെരുമ്പാവൂർ ∙ അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയിൽ പലചരക്കു കടയ്ക്കു മുഴുവൻ നീലയും വെള്ളയും ചായമടിച്ച ശേഷം വി.കെ.സാബു പ്രഖ്യാപിച്ചു.‘ അർജന്റീന ഫൈനൽ കളിക്കുന്ന ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഒരു കിലോഗ്രാം ഏത്തപ്പഴം ഫ്രീ’. ഒക്കൽ കല്ലറയ്ക്കമാലിയിൽ 10 വർഷമായി പലചരക്കു നടത്തുകയാണ് വെട്ടിക്ക വി.കെ.സാബു(50). സുഹൃത്ത് ഡിൻസ് ഡേവിസും(43) ചേർന്നാണ് കടയുടെ മുൻ ഭാഗം അർജന്റീനയുടെ കൊടിയുടെ നിറം അടിച്ചത്. സാബുവിന്റെ മകൻ സാമുവൽ സാബുവും ഡിൻസിന്റെ മകൻ ഏബൽ ഡിൻസും കടുത്ത…

Read More

പ്രഭാത വാർത്തകൾ

  🔳 കെഎസ്ഇബിയിൽ ശമ്പള വർധനവ്   അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്‍കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്. 🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്‍….

Read More

ചുരുളി സിനിമ വിവാദം; ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദത്തിൽ നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയിൽ ജോജുവിന് നൽകിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിൻവലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് ജോജു ജോർജ് രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ്‌ നീക്കം ചെയ്തത്. ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് : മാർഗനിർദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച്‌ വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:…

Read More

ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശം; ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി

ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു.കൊച്ചി സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം. സംസ്ഥാനത്ത് തുടരുന്ന പിഎം ശ്രീ വിവാദങ്ങൾക്കിടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രപതി പുകഴ്ത്തിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. അതിനിടെ നഗരപിതാവ് എന്ന നിലയിൽ ക്ഷണം ലഭിക്കേണ്ടിയിരുന്ന മേയർ എം അനിൽകുമാറിനെ പരിപാടിയിൽ…

Read More