Headlines

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; 49 രൂപ വര്‍ധിച്ചു; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി. 49 രൂപയാണ് കൂട്ടിയത്. ഒരു സിലിണ്ടറിന്റെ വില 1147 ആയി. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ഇന്ന് ബജറ്റ് വരാനിരിക്കെയാണ് വില വര്‍ധന. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയും കുറവും ഉണ്ടായിട്ടുണ്ട്.

Read More

വയനാട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്. റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത് സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്.അപകട കാരണവും മറ്റ് വിശദാംശങ്ങളും ലഭ്യമായി വരുന്നു.

Read More

ഒടുവിൽ മോചിതൻ; ജാമ്യം ലഭിച്ച വരവര റാവു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന കവി വരവര റാവു ജയിൽ മോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22ന് വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചകിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി വൈകിയാണ് വരവര റാവുവിനെ ഡിസ്ചാർജ് ചെയ്തത്. അഭിഭാഷക ജന്ദിരാ ജയ്‌സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഒടുവിൽ മോചിതൻ എന്നും ഇന്ദിര ജയ്‌സിംഗ് ട്വീറ്റ് ചെയ്തു.

Read More

അതൊഴിവാക്കേണ്ടതായിരുന്നു: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ തിരുത്തി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരൻ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശ്ശേരിയിൽ നടത്തിയ പൊതുയോഗത്തിലാണ് കെ സുധാകരന്റെ അധിക്ഷേപ പരാമർശം വന്നത്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമർശ അതേസമയം ഐശ്വര്യ കേരളയാത്ര വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം…

Read More

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; അനുപമ ഹൈക്കോടതിയിലേക്ക്

  തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ മറ്റന്നാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. കുടുംബക്കോടതിയില്‍ കക്ഷി ചേരാനും ആലോചിക്കുന്നു. സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് മറ്റന്നാള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കാന്‍ അനുപമ തീരുമാനിച്ചത്. ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ കുടുംബക്കോടതിയില്‍ കക്ഷിചേരാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും നിയമോപദേശം തേടി. സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ പറഞ്ഞു. അതേസമയം കുട്ടിയെ പ്രസവിച്ച് ആറു മാസത്തിന് ശേഷമാണ്…

Read More

സെഞ്ച്വറിയുമായി പന്ത്, ക്രീസിലുറച്ച് സുന്ദർ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വൻ ലീഡിലേക്ക്

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ ലീഡിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്. 115 പന്തിൽ 13 ഫോറും 2 സിക്‌സുമടക്കമാണ് പന്ത് സെഞ്ച്വറി തികച്ചത്. തുടക്കത്തിൽ കരുതലോടെ നീങ്ങിയെങ്കിലും ഇന്ത്യ ലീഡിലേക്ക് എത്തിയതോടെ പന്ത് സ്‌കോറിംഗ് വേഗത വർധിപ്പിക്കുകയായിരുന്നു. അവസാന പത്ത് ഓവറിൽ ആറ്…

Read More

‘സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാള്‍ സിനഡ് യോഗത്തില്‍പ്പോയി കാലുപിടിച്ചില്ലേ?’; വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അതിന്റെ തിരിച്ചടി അവര്‍ക്ക് കിട്ടുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാള്‍ സിനഡ് യോഗത്തില്‍പ്പോയി കാലുപിടിച്ചില്ലേയെന്നും വി ഡി സതീശനെ ലക്ഷ്യം വച്ച് ജി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നയപരമായ വിഷയത്തെ അഭിമുഖീകരിക്കാന്‍ വി ഡി സതീശന് യോഗ്യതയില്ല. ഇത്തരം തത്വങ്ങളൊന്നും പറയാന്‍ തീരെ യോഗ്യതയില്ലാത്തയാളാണ്…

Read More

അമിതമായ വിശപ്പിനെയകറ്റാന്‍ ഈ ഭക്ഷണസാധനങ്ങൾ കഴിച്ചാൽ മതി

  വിശപ്പ് കൂടുതലാണെന്ന് തോന്നുമ്പോള്‍ ആദ്യമേ ഭക്ഷണം നിയന്ത്രിക്കാനാണ് പൊതുവില്‍ എല്ലാവരും ശ്രമിക്കുക. എന്നാല്‍, മിതഭക്ഷണത്തെക്കാള്‍ വിശപ്പിന് കടിഞ്ഞാണിടാന്‍ കഴിയുന്ന ആരോഗ്യപരമായ ഭക്ഷണം കഴിക്കലാണ് ഇതിന് ഏറ്റവും നല്ല പരിഹാരം. അമിതമായ വിശപ്പിനെയകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഓട്‌സ് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണിനെ പരിധിയില്‍ നിര്‍ത്താനുള്ള കഴിവാണ് ഓട്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. അരക്കപ്പ് ഓട്‌സിനകത്ത് ഏതാണ്ട് അഞ്ച് ഗ്രാമോളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും എളുപ്പത്തിലാക്കുന്നു. നട്‌സ് ധാരാളം പ്രോട്ടീനും കൊഴുപ്പും ഫൈബറുമെല്ലാം…

Read More

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം. കൊച്ചി താജ് വിവാന്തയില്‍ നടന്ന നാലാമത് കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റൈനബിലിറ്റി ഉച്ചകോടിയില്‍ പ്രോഡക്ട്‌സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്‌കാരം ലഭിച്ചത്. ചില്‍ട്ടന്‍ റഫ്രിജറേഷന്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ചില്‍ പ്രകാശ്, ഡയറക്ടര്‍ വിവേക് ചില്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. (Chilton Refrigeration’s ‘Dual Purpose AC’ wins…

Read More