നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു. ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.