Headlines

കല്യാണ വീട്ടിലെ ബോംബേറ്: ഏ​ച്ചൂ​ർ സം​ഘം എ​ത്തി​യ​ത് മൂന്നു ബോംബുകളുമായി

കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ബോംബെറിഞ്ഞ ഏ​ച്ചൂ​ർ സം​ഘം വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മൂ​ന്ന് ബോം​ബു​ക​ളാ​ണ് ഇ​വ​ർ കൈയിൽ ക​രു​തി​യി​രു​ന്ന​ത്. ഇ​തു മൂ​ന്നും തോ​ട്ട​ട സം​ഘ​ത്തിനു നേ​രെ എ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ബോം​ബ് പൊ​ട്ടു​ക​യും ഒന്നു പൊ​ട്ടാ​തെ നി​ല​ത്തു വീ​ഴു​ക​യും ചെയ്തു. മ​റ്റൊ​ന്ന് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ത​ന്നെ​യു​ള്ള ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ത​ട്ടി​പൊ​ട്ടു​കയായിരുന്നു. ഇ​തിനു വി​വാ​ഹ​ദി​വ​സം തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ ബോം​ബെ​റി​ഞ്ഞ് എ​തി​രാ​ളി​ക​ളെ അ​പാ​യ​പെ​ടു​ത്ത​നാ​ണ് സം​ഘം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ്…

Read More

‘ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും, ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് തിരിച്ചുവന്ന ചരിത്രമുണ്ട്’; എം വി ജയരാജൻ

  എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം നേതാവ് എം വി ജയരാജൻ. സ്ത്രീകളെ പോലും പൊലീസ് മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് ഈ ക്രൂരത. യുഡിഎഫിന്റെ പൊലീസ് നയം വ്യക്തമെന്നും എം വി ജയരാജൻ വിമർശിച്ചു. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്.     ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ടെന്നും എം…

Read More

CBSE തയ്ക്കൊണ്ടോ മത്സരത്തിനിടെ പരുക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി

  സിബിഎസ്ഇ തയ്ക്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പരുക്കേറ്റ മലയാളി വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഫയിസ് അപകടനില തരണം ചെയ്തുവെന്ന് കുടുംബം അറിയിച്ചു. സിബിഎസ്ഇ, മത്സരം നിയന്ത്രിച്ച റഫറി എന്നിവരെ എതിർ കക്ഷികളാക്കി കുടുംബം ഹൈകോടതിയിൽ ഹർജി നൽകും.     ഓഗസ്റ്റ് മൂന്നാം തീയതി മഹാരാഷ്ട്ര ചന്ദ്രപുർ വെച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർത്ഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്ന് ഫൈസിന്റെ കുടുംബം പറയുന്നത്. റെഫറി കൃത്യമായി ഇടപെട്ടില്ലെന്നും കുടുംബത്തിന്റെ…

Read More

വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിതിന മോളുടെ അമ്മ ബിന്ദുവിനെ സന്ദര്‍ശിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയില്‍ നിതിന മോളുടെ അമ്മ ബിന്ദുവിനെ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം. രാധയും സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ ഇരുവരും ബിന്ദുവിനെ ആശ്വസിപ്പിച്ചു. മുക്കാല്‍ മണിക്കൂറോളം ബിന്ദുവിനും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിച്ചു. പ്രതിക്കെതിരേയുള്ള നിയമനടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിന്ദുവിന് ഉറപ്പ് നല്‍കി. ജീവിതകാലത്തുടനീളം പറഞ്ഞാല്‍ തീരാത്ത അത്ര വേദനയാണ് ബിന്ദു പങ്കുവയ്ക്കുന്നതെന്നും ആ അമ്മയുടെ പ്രതീക്ഷയുടെ…

Read More

അമേരിക്ക തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി മാറി, സിപിഐഎം പ്രതിഷേധം നടത്തും: എം എ ബേബി

വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന് എം എ ബേബി. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നതും കാരണമാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ലോകം എന്നതാണ് അവരുടെ ലക്ഷ്യം. അമേരിക്ക തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി മാറി, സിപിഐഎം പ്രതിഷേധം നടത്തും: എം എ ബേബി വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന് എം എ ബേബി. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നതും കാരണമാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ലോകം എന്നതാണ് അവരുടെ ലക്ഷ്യം….

Read More

യുഎസ് ഓപ്പണ്‍ പുരുഷ ചാംപ്യനായി ഡൊമിനിക് തീം

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വെരേവിനെയാണ് തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഡൊമിനികിന്റെ ജയം. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോര്‍–2–6, 4–6, 6–4, 6–3, 7–6. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ ഓസ്ട്രിയക്കാരനും തീമാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബിഗ് ത്രീയല്ലാത്തൊരാള്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്നത്.

Read More

ഗസയിൽ വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്

ഗസയിൽ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. അൽ ജസീറയുടേതാണ് റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. ബന്ദികളുടെ മോചനത്തിനും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി 60 ദിവസത്തേക്കാണ് വെടിനിർത്തുക. 50 ത്തോളം ഇസ്രായേലി ബന്ദികളാണ് ഹമാസിന് ഉള്ളത്. അതിൽ 20 പേരെയാണ് രണ്ട് ബാച്ചുകളായി മോചിപ്പിക്കുക. “എല്ലാ ബന്ദികളെ ഒറ്റയടിക്ക് വിട്ടയച്ചാൽ” മാത്രമേ കരാർ അംഗീകരിക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞിട്ടുള്ളതിനാൽ ഇസ്രായേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. അതേസമയം, യുദ്ധം…

Read More

ദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പ്രോസിക്യൂഷന് അറസ്റ്റിനായി സമീപിക്കാമെന്ന് ഹൈക്കോടതി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണം. സഹകരിക്കാത്ത പക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികൾക്ക് കോടതിയെ സമീപിക്കാം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. പ്രതികൾ ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എടുക്കണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതിയുടെ നിർദേശത്തിൽ പറയുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, ബൈജു ചെങ്ങമനാട്, ശരത്…

Read More

നിതീഷ്‌കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് എന്നതിനാൽ അധികം പേർക്ക് ക്ഷണമില്ല നിതീഷിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഞായറാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

Read More

ഇടുക്കി അടിമാലിയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെൺ വാണിഭം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ സിജോ, ഇടപാടുകാരായ ആരക്കുഴി സ്വദേശി അഖിൽ, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പിടിയിലായത്.   നിർദേശത്തിനനുസരിച്ച് സ്ത്രീകളെ ഹോം സ്‌റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകൾ. സിജോയുടെ സഹായി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. നാല് സ്ത്രീകളും പരിശോധന സമയത്ത് ഹോം സ്‌റ്റേയിലുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് വിട്ടയച്ചു   ഹോം സ്‌റ്റേയിലുണ്ടായിരുന്ന വാഹനങ്ങളും മൊബൈൽ ഫോണുകളും…

Read More