സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലാഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ…

Read More

ജെയ്നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ആലപ്പുഴ ചേർത്തലയിൽ, കൊലക്കേസ് പ്രതി സെബാസ്റ്റ്യൻ കത്തിച്ച് കുഴിച്ചിട്ടത് ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ തന്നെ. കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചേർത്തല സ്വദേശി സെബാസ്റ്റ്യൻ മാത്രമാണ് പ്രതി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്ന് അസ്ഥികളടക്കം കണ്ടെത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. ചേർത്തലയിലെ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും…

Read More

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

  രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെ പ്രായമുള്ള അര്‍ഹരായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ അടിയന്തര പ്രാധാന്യത്തോടെ…

Read More

വിജയ്‌യുടെ സംസ്ഥാന പര്യടനം; പ്രവർത്തകർക്ക് പത്തിന നിർദേശം നല്‍കി, പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ സാധ്യത

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്‍റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ. നാഗപ്പട്ടണം ,തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടിവികെ നൽകിയിട്ടുണ്ട്. വിജയ്‌യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ – സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പൊലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. വിജയുടെ റാലിയുടെ സമയത്ത്…

Read More

കരിപ്പൂർ വിമാനപകടം: 660 കോടി ഇൻഷുറൻസ് ക്ലെയിം

കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണിത്. ആഗസ്റ്റ് ഏഴിനാണ് അപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. 21 പേരാണ് അപകടത്തിൽ മരിച്ചത്. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 373.83 കോടി രൂപ നൽകുക. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത് നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ കിരണിനെ കൂടി ഇനി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ…

Read More

റാപ്പർ വേടനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. തുടർനടപടി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമെന്ന് എറണാകുളം സെൻട്രൽ പൊലീസ് പ്രതികരിച്ചു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും വേടൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാർഥിനിയാണ് പരാതി നൽകിയത്. 3 ലൈംഗിക അതിക്രമ പരാതിയിൽ രണ്ട് കേസുകളാണ്…

Read More

വയനാട് ജില്ലയില്‍ 201 പേര്‍ക്ക് കൂടി കോവിഡ്;315 പേര്‍ക്ക് രോഗമുക്തി, 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.02.21) 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24720 ആയി. 22354 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2215…

Read More

പെട്ടി മലയിൽ മൃതദേഹങ്ങൾ കണ്ടു പിടിക്കുന്നതിന് പോലീസ് നായകളും

പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി…

Read More

അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും; ഡൽഹി വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് അഫ്ഗാനി യുവതി

  അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ ഡൽഹിയിലേക്ക് എത്തിയ അഫ്ഗാൻ വനിത പ്രതികരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലം, എനിക്ക് പേടിയാകുന്നു എന്നായിരുന്നു അഫ്ഗാനി യുവതി കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞായറാഴ്ച രാത്രി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഡൽഹിയിലെത്തിയത്. എന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളെയും കൊല്ലും. ഞങ്ങളുടെ സ്ത്രീകൾക്ക് ഒരവകാശവും ഇനിയാ രാജ്യത്തുണ്ടാകില്ലെന്നും ഇവർ പറഞ്ഞു.

Read More