രാജ്യത്ത് 24 മണിക്കൂറിനിടെ 9283 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,11,481 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 537 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 10,949 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. ഇതോടെ മുക്തരുടെ എണ്ണം 3,39,57,698 ആയി. 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്. രാജ്യ വ്യാപകമായി നടക്കുന്ന കൊവിഡ്…

Read More

കമ്പനി ഉടമകള്‍ക്കെതിരെ പരാതിയുമായി മാനേജറും; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വഴിത്തിരിവ്

തന്നെയും തന്നെ വിശ്വസിച്ച നൂറുകണക്കിന് നിഷേപകരെയും വഞ്ചിച്ച പോപ്പുലര്‍ കമ്പനി ഉടമകള്‍ക്കെതിരെ കമ്പനിയുടെ തുടക്കം മുതല്‍ മാനേജര്‍ ആയിരുന്ന സൂസന്‍ എബ്രഹാം പരാതിയുമായി രംഗത്ത്. എറണാകുളം നോര്‍ത്ത് പോലീസിലാണ് സൂസണ്‍ എബ്രഹാം പരാതി നല്‍കിയിരിക്കുന്നത്. തന്നെ വിശ്വസിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ആയ നിഷേപകര്‍ ഏല്പിച്ച പതിനഞ്ചു കോടിയിലേറെ രൂപയും തന്റെ സ്വന്തം 36.53 ലക്ഷവും താന്‍ വിശ്വസിച്ച സ്ഥാപന ഉടമയും മക്കളും ചേര്‍ന്ന് വിശ്വാസവഞ്ചന നടത്തി തട്ടിയെടുത്തതിന്റെ കടുത്ത മനോവിഷമത്തില്‍ ആണ് 70 വയസുകാരിയായ സൂസന്‍ എബ്രഹാം….

Read More

രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം

ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കൊറോണ…

Read More

പ്രഭാത വാർത്തകൾ

  🔳ഒത്തുകളിയിലൂടെ ടയര്‍വില വര്‍ധിപ്പിച്ച ആറു ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഇത്രയും ഭീമമായ തുക പിഴയടക്കാന്‍ ഉത്തരവിട്ടത്. എംആര്‍എഫ് – 622.09 കോടി, അപ്പോളോ- 435.53 കോടി, ജെകെ- 309.95 കോടി, സീയറ്റ്- 252.16 കോടി, ബിര്‍ള- 178.33 കോടി എന്നിങ്ങനെയാണു പിഴ. ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് എട്ടര ലക്ഷം രൂപയും പിഴ ചുമത്തി. 2011- 2012 ല്‍ കമ്പനികള്‍ ഒത്തുകളിച്ച് ടയര്‍ വില കൂട്ടിയതിനെതിരേ ടയര്‍…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു. നിലവില്‍ 102,585,980 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,214,200 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 74,283,719 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 567,891 പേര്‍ക്ക് രോഗം ബാധിക്കുകയും 14,405 പേര്‍ മരണമടയുകയും ചെയ്തു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി, കൊളംബിയ,…

Read More

മുഖക്കുരു, കരുവാളിപ്പ്, എണ്ണമയം; പരിഹാരം കറ്റാർ വാഴ, ചെയ്യേണ്ടത്

  കാലാവസ്ഥയിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ ചർമത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തിലെ തിരക്കുകളും തുടർച്ചയായ ചർമ പ്രശ്നങ്ങളും പരിഹാരം കണ്ടെത്താനും പരീക്ഷിക്കാനുമുളള താൽപര്യം ഇല്ലതാക്കുകയാണ്. പരീക്ഷണങ്ങള്‍ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമോ എന്ന പേടിയാണ് ചിലര്‍ക്കുള്ളത്. എന്നാൽ വീട്ടിൽ തന്നെയിരുന്ന്, പ്രകൃതിദത്തമായ മാർഗത്തിലൂടെ പരിഹാരം കണ്ടെത്താമെങ്കിലോ ? ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. നിരവധി പ്രശ്നങ്ങൾ ഒരു പരിഹാരം, വേഗത്തിലുള്ള ഫലപ്രാപ്തി എന്നിവയാണ് കറ്റാർവാഴയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. സൗന്ദര്യ പ്രശനങ്ങൾക്കു പരിഹാരമായി…

Read More

ആ സമനിലഗോള്‍ നാടകീയം തന്നെ!; അവസാന നിമിഷത്തിലെ പ്രഹരം സിറ്റി മറക്കില്ല

അതിശക്തമായ ആര്‍സണല്‍ മുന്നേറ്റങ്ങളെ പെപ് ഗാര്‍ഡിയോളയുടെ പ്രതിരോധ ഭടന്മാര്‍ ഒന്നൊന്നായി ഇല്ലാതാക്കിയിട്ടും ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്റുകളിലൊന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി വരുത്തിയ പിഴവിലായിരുന്നു ആ പ്രഹരം. ഞായറാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ തീര്‍ത്തും തീപാറുന്ന പോരാട്ടമായിരുന്നു. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സിറ്റിയെ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ ഓരോന്നും. അവസാനം വരെ പൊരുതിയിട്ടും നിശ്ചിത സമയത്തിനുള്ളില്‍ സ്‌കോര്‍ കണ്ടെത്താന്‍ പക്ഷേ ആര്‍സണലിന് ആയില്ല. കളി അവസാനിക്കാന്‍ മൂന്നുമിനിറ്റുകള്‍ മാത്രം ശേഷിക്കെ അവസാന ശ്രമത്തിലേക്ക് കടന്നപ്പോഴായിരുന്നു ആഗോള്‍. ആര്‍സണലിന്റെ…

Read More

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജയുടെ പ്രതികരണം. കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് ശൈലജ അഭിപ്രായപെട്ടു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ ശൈലജ പുതിയ…

Read More

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ; മൂന്നെണ്ണം കാസർകോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിലാണ് മരണങ്ങൾ. ഇതിൽ രണ്ടെണ്ണം മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മീഞ്ച സ്വദേശി മറിയുമ്മ(75), ഉദുമ സ്വദേശി രമേശൻ എന്നിവർക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ് മറിയുമ്മ മരിച്ചത്. ഹൃദ്രോഗത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്നാണ് രമേശനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേശന്റെ…

Read More