Headlines

CJP പ്രതിഷേധം, സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു

 

CJP പ്രതിഷേധം, സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു. പഞ്ചസാരയുടെ അളവ് 66 ആയി ആണ് കുറഞ്ഞത്. സോനം വാങ് ചുകിൻ്റെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിൽ എത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി ജെ പി കഴിഞ്ഞ 11 ദിവസമായി ജന്തർ മന്തിറിൽ സമരം തുടരുകയാണ്.

 

 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമാധനപരമായ സമരം തുടരുന്നതിൽ സിജെപിയെ അഭിനന്ദിച്ച് സോനം വാങ്‌ചുക്ക് രംഗത്തെത്തിയിരുന്നു. ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ അധികാരത്തിൽ ഇരിക്കാൻ യോഗ്യരല്ല. ഇത് വെറുമൊരു ഓൺലൈൻ പ്രതിഷേധമല്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സോനം വാങ്ചുക്ക് കുടിക്കുന്നത് ജ്യൂസെന്ന വൈറൽ വീഡിയോക്ക് മറുപടിയുമായി സിജെപി രംഗത്തെത്തി. വെള്ളമെന്ന് വേദിയിൽ തെളിയിച്ച് സിജെപി. ജന്തർ മന്തറിലെ കടകൾ പൊലീസ് അടപ്പിക്കുന്നു, പ്രതിഷേധത്തിന് എത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുന്നുവെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ എല്ലാം എത്തി ഐകൃദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരണമെന്ന് സിജെപി അഭ്യർഥിച്ചു.സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അടക്കമുള്ളവർ സമര വേദിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ജൂൺ 27 നകം രാജിവെച്ചില്ലെങ്കിൽ 28 മുതൽ നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

 

സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ‘പ്രധാൻ ഗോ ബാക്ക്’ എന്ന പേരിൽ സമരം വിപുലമാക്കാനും സി ജെ പി നീക്കമുണ്ട്. സമരത്തിന് ഐക്യദാർഢ്യവുമായി കർഷകരും, ഇടതുപക്ഷ വനിത സംഘടനകളും, വിദ്യാർത്ഥി സംഘടനകളും കഴിഞ്ഞ ദിവസങ്ങളിൽ സമര വേദിയിൽ എത്തിയിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി സഹായധനം നൽകുക എന്ന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സി ജെ പി സമരം തുടരുന്നത്.