Headlines

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്. ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍…

Read More

‘ഒരു യുഗത്തിന്റെ അവസാനം ‘; പാകിസ്താൻ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്താനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് .25 വർഷത്തെ സേവനകൾക്കാണ് അവസാനമാകുന്നത്. 2000 ജൂണിലാണ് കമ്പനി പാകിസ്താനിൽ പ്രവർത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഒരു യുഗത്തിന്റെ അവസാനം…..മൈക്രോസോഫ്റ്റ് പാകിസ്താൻ ‘ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്.പാകിസ്താനിൽ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിർത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് ഐ ടി മന്ത്രിയോടും പാകിസ്താൻ സർക്കാരിനോടും അഭ്യർത്ഥിച്ചതായും റഹ്‌മാൻ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന്…

Read More

ഇന്ന് 706 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; തലസ്ഥാനത്ത് രോഗികളുടെ എണ്ണം ഇന്നും 200 കടന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 903 പേരിൽ 706 പേരും സമ്പർക്ക രോഗികൾ. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് ഇന്ന് 213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 198 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. തലസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം 200 കടക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ് കൊല്ലം ജില്ലയിലെ 84 പേരിൽ 77 പേരും സമ്പർക്ക രോഗികളാണ്. കോഴിക്കോട് 60 പേർക്കും എറണാകുളത്ത് 58 പേർക്കും മലപ്പുറത്ത് 52 പേർക്കും വയനാട് 43 പേർക്കുമാണ് സമ്പർക്കം…

Read More

ഷാൻ വധക്കേസ്: മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

  എസ് ഡി പി ഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി അഖിൽ, 12ാം പ്രതി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യപ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സാഹയിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവരാണ് ഉമേഷും സുധീഷും

Read More

‘തീവിഴുങ്ങിയ പോലെ പുകച്ചിൽ, ശുചിമുറിയിൽ പോകാൻ വീൽചെയർ, വിശപ്പ് തളർത്തി; പക്ഷേ പിന്നോട്ടില്ല’; നേഹ നിരാഹാരമിരുന്നത് 23 ദിവസം!

  ന്യൂഡൽഹി∙ 23 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചിട്ട് ഇന്നു നാലാംദിവസം. മനസ്സിനും ശരീരത്തിനും തീവിഴുങ്ങിയ പോലൊരു പുകച്ചിലും വേദനയുമാണ്. ജന്തർ മന്തറിലെ നടപ്പാതയിൽ, ദ്വാരങ്ങൾ വീണ ടാർപോളിനു കീഴിൽ, ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയുമേറ്റ് ഞാനുൾപ്പെടെ 6 പേരാണ് നിരാഹാരമിരുന്നത്.   സമരത്തിന്റെ ആദ്യ 5 ദിവസത്തോളം വിശപ്പ് അനുഭവപ്പെട്ടത് വേദനയായാണ്. വാർത്തകളും പുസ്തകങ്ങളും വായിച്ച് അതിനെ മറികടക്കാൻ ശ്രമിച്ചു. ദൈനംദിനകാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ ശരീരം തളർന്നു. ഞങ്ങളെ കാണാനും…

Read More

തലക്കാവേരിയിൽ ഉരുൾപൊട്ടി, നാല് പേരെ കാണാതായി; രണ്ട് വീടുകൾ തകർന്നു

കനത്ത മഴയിൽ കർണാടക കൂർഗ് ജില്ലയിലെ തലക്കാവേരിയിൽ ഉരുൾപൊട്ടി. നാല് പേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇതിലൊരു വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂർഗിലടക്കം കർണാടകയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൂർഗ്, ചിക്ക മംഗളൂരു, ഷിമോഗ, ഹാസൻ ജില്ലകളിൽ…

Read More

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ റിസര്‍വ് ബാങ്കിന് ആശങ്കയില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണെന്നും കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക്…

Read More

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്. എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി…

Read More

തോമാട്ടുചാൽ കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി

തോമാട്ടുചാൽ : കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ :ഷിജി,ബിനോയ്,വിനോദ്,മാർട്ടിൻ. മരുമക്കൾ : സണ്ണി,റെനി,സിനി,ഡോണ.

Read More

വയനാട് ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.17

  വയനാട് ജില്ലയില്‍ ഇന്ന് (9.08.21) 291 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 690 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.17 ആണ്. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82381 ആയി. 75196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6558 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5035 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* തവിഞ്ഞാല്‍ 72,…

Read More