വോട്ട് ക്രമക്കേടിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി വി എസ് സുനിൽകുമാർ; കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടും

തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വാർത്താസമ്മേളനത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്. വോട്ട് ക്രമക്കേടിൽ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവരാൻ സാധ്യതയുള്ളത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ക്രമക്കേടിലൂടെ ചേർത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.   കൊവിഡ് വ്യാപനത്തിന്റെ ആശങ്കയും അമേരിക്കൻ ഉത്തേജന പാക്കേജ് സംബന്ധിച്ച ആശങ്കകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

Read More

പാഠം പഠിക്കാതെ രാജസ്ഥാന്‍; പക്ഷെ ബട്‌ലര്‍ രക്ഷിച്ചു: ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 7 വിക്കറ്റിന്റെ ജയമാണ് സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും കൂടി രാജസ്ഥാന് നേടിക്കൊടുത്തത്. ഒരുഘട്ടത്തില്‍ മൂന്നിന് 28 റണ്‍സെന്ന നിലയില്‍ വിറങ്ങലിച്ച രാജസ്ഥാന്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈയെ തോല്‍പ്പിച്ചു. ജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും ജോസ് ബട്‌ലര്‍ക്കാണ്. ബട്‌ലറുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് (48 പന്തില്‍ 70)…

Read More

സ്പായിലെ കൂട്ട ബലാത്സംഗക്കേസ്; നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നു?

പത്തംനംതിട്ട തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നു.ഗൂണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം നടത്തിയത് നരനായാട്ട്. സ്പാ ജീവനക്കാരിയെ അതിക്രൂര പീഡനത്തിന് ഇരയാക്കി. കഴുത്തിൽ കത്തിവെച്ച് ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് അതിജീവിത ട്വൻ്റിഫോറിനോട് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ…

Read More

പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത് വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

Read More

ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചനയാകുമോ; ദിലീപ് കേസിൽ ഹൈക്കോടതി

ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോയെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ സംശയം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥ്. കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളുവെന്നും കോടതി ചോദിച്ചു. എന്നാൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പരസ്യമാക്കാനില്ലെന്നും പ്രോസിക്യൂഷൻ…

Read More

കണ്ണിന് ചൊറിച്ചിലുണ്ടോ; എങ്കില്‍ സൂക്ഷിക്കണം

  നമ്മില്‍ മിക്കവാറും പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് ചൊറിച്ചില്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഇത് ശരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും വളരെയധികം പ്രകോപനത്തിന് ഇടയാക്കും. ചിലര്‍ക്ക് ഇത് ചൊറിച്ചില്‍ മാത്രമല്ല, നീര്‍വീക്കം, വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കണ്ണുകളുടെ ചൊറിച്ചിലിന്റെ കാരണങ്ങളും അവ വേഗത്തില്‍ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് അറിയാം. കണ്ണിന്റെ ചൊറിച്ചിലിന് കാരണങ്ങള്‍ പല കാരണങ്ങളാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. സാധാരണയായി, നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നത് കണ്ണുനീരാണ്. എന്നാല്‍,…

Read More

ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കൊവിഡ് രോഗികൾ മരിച്ചെന്ന വെളിപ്പെടുത്തൽ; നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ചികിത്സ പിഴവ് മൂലം കോവിഡ് രോഗികൾ മരിക്കാനിടയായെന്ന വെളിപ്പെടുത്തലിൽ നടപടി സ്വീകരിച്ച് സർക്കാർ. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.   സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കോവിഡ് രോഗികൾക്കുള്ള ചികിൽസയിൽ ഗുരുതര വീഴ്ചയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതിന്…

Read More