നാദിർഷയുടെ മകളും വിനീത് ശ്രീനിവാസനും ചേർന്ന ആലാപനം ; ‘മാജിക് മഷ്റൂംസിസിലെ ഗാനം പുറത്ത്

സ്ലേറ്റ് പെൻസിലും ചോക്കുപൊടിയും ഓടിട്ട സ്കൂളും ചോറ്റുപാത്രവും ഒരായിരം മധുരമുള്ള ഓർമ്മകളുമായി ഒരു ഗാനം. സ്കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ കോർത്തുവെച്ച ഒരു സ്കൂൾ നൊസ്റ്റു ഗാനമായി എത്തിയിരിക്കുകയാണ് ‘മാജിക് മഷ്റൂംസ്’ സിനിമയിലെ ‘കുഞ്ഞാൻ തുമ്പീ…’ എന്ന് തുടങ്ങുന്ന ഗാനം. സംവിധായകൻ നാദിര്‍ഷയുടെ മകള്‍ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ്.ഫാമിലികൾക്ക് ആഘോഷിച്ച് ആസ്വദിച്ച് കാണാനായി നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ്…

Read More

ലോക്ഡൗണ്‍ നീട്ടാൻ സാധ്യതയുണ്ടോ; തീരുമാനം ഇന്ന്

  തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവുമുണ്ട്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. എന്നാൽ രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍…

Read More

മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

ഭോപാല്‍: മധ്യപ്രദേശില്‍ ചെറുപരിശീലക വിമാനം തകര്‍ന്നുവീണ് മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഭോപ്പാലിലെ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റുമാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭോപാല്‍ പോലിസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ശര്‍മ പറഞ്ഞു. ഭോപ്പാലില്‍നിന്ന് ഗുനയിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനം ബാദ്വായ് ഗ്രാമത്തിനടുത്തുള്ള വയലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും നിസാരപരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാവാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നാണ് ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

Read More

സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു

  സിപിഎം വെസ്റ്റ് ബംഗാൾ സംസ്ഥാന സെക്രട്ടറിയായി പിബി അംഗം മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. മുസഫർ അഹമ്മദിന് ശേഷം പാർട്ടിയുടെ സെക്രട്ടറി പദത്തിലെത്തുന്ന ആദ്യ ന്യൂനപക്ഷ നേതാവാണ് മുഹമ്മദ് സലീം. സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ പുതുമുഖത്തെ പരിഗണിച്ചാണ് മുഹമ്മദ് സലീമിന് അവസരമായത് സൂര്യകാന്ത് മിശ്രക്ക് ശേഷം സെക്രട്ടറി പദത്തിൽ എത്താൻ ശ്രീതിബ് ഭട്ടാചാര്യ, സുജൻ ചക്രബർത്തി തുടങ്ങിയ നേതാക്കളും രംഗത്തുണ്ടായിരുന്നു. അതേസമയം ബ്രാഹ്മിൺ മുഖത്തേക്കാൾ ന്യൂനപക്ഷ മുഖമായിരിക്കും നല്ലതെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനമാണ് മുഹമ്മദ് സലീമിനെ സെക്രട്ടറിയായി…

Read More

‘താലിബാൻ മന്ത്രിയുടെ ഇന്ത്യൻ വാർത്താസമ്മേളനത്തിൽ വനിതകൾക്ക് വിലക്ക്, പ്രധാനമന്ത്രിയുടെ മൗനം പൊള്ളത്തരം’: രാഹുൽ ഗാന്ധി

ഇന്ത്യയിലെത്തിയ താലിബാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവേചനങ്ങൾക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ മൗനം നാരീശക്തി മുദ്രാവാക്യങ്ങൾക്ക് പിന്നിലെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. രാജ്യത്ത് എല്ലായിടങ്ങളിലും തുല്യ പങ്കാളിത്തത്തിന് സ്ത്രീകൾക്ക് അവകാശമുണ്ട്. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ നിങ്ങൾ അനുവദിക്കുമ്പോൾ, രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ നിങ്ങൾ ദുർബലരാണ് എന്നാണ് സൂചിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധി…

Read More

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍

ബലാത്സംഗ, ഭ്രൂണഹത്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുക അടച്ചിട്ട കോടതി മുറിയില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പ്രോസിക്യൂഷന്റേയും അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാദം. സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇരുഭാഗവും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍…

Read More

പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ബംഗളുരു:പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ…

Read More

വടക്കേ ഇന്ത്യയിൽ മഴക്കെടുതി; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മാണ്ഡിയിലാണ്. റോഡ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 4,079 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏകദേശം 3,390…

Read More

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.

Read More