Headlines

വീണ്ടും ലോക്കപ്പ് മര്‍ദനം? മണ്ണന്തലയില്‍ യുവാവിനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്ത്തക്കീറിനാണ് മണ്ണന്തല പോലീസിന്റെ മര്‍ദ്ദനമേറ്റത്.ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് നാലാഞ്ചിറയിലെ വീട്ടിലെത്തി ദസ്തക്കീറിനെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദസ്തക്കീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച എസ്‌ഐയും ലോക്കപ്പിനുള്ളിലിട്ട് ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി. ദസ്തക്കീറിന്റെ തുടയിലും പിന്‍ഭാഗത്തുമായി 20 ഓളം…

Read More

രാവിലെ ഉണര്‍ന്നയുടന്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം കുടിക്കുകയാണെങ്കില്‍…

വേനല്‍ക്കാലത്താണ് നാരങ്ങവെള്ളത്തോട് നമ്മള്‍ അമിതാവേശം കാണിക്കാറ്. നല്ല തണുത്ത വെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ‘ലെമണ്‍ ജ്യൂസി’നാണ് ആരാധകരേറെയുള്ളത്. വീട്ടില്‍ തന്നെ ഇത് തയ്യാറാക്കി എപ്പോഴും കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം. വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ…

Read More

വീര്യം കൂടിയ ‘ജവാൻ’ അടിച്ച് ആളുകൾ പൂസായി; വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിൽപ്പന നിർത്തിവെക്കാൻ എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്. ജൂലൈ 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന അടിയന്തരമായി നിർത്തിവെക്കാനാണ് നിർദേശം രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലേക്കും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് എക്‌സൈസ് കമ്മീഷണർ അറിയിപ്പ് നൽകി. നിയമവിധേയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിറ്റ കോഴിക്കോട്ടെ ബാർ അടച്ചുപൂട്ടിയിരുന്നു. ബാറിന്റെ ലൈസൻസും റദ്ദാക്കി. മുക്കത്തെ മലയോരം ഗേറ്റ് വേ ബാറാണ്…

Read More

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; കർശന പരിശോധന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇന്നലെ അർധരാത്രി മുതൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമാകും ലഭിക്കുക. മരണാനന്തര, വിവാഹ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം. പി എസ് സി പരീക്ഷകൾ മാറ്റി. എട്ട് ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അവശ്യ വിഭാഗത്തിലുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ…

Read More

കരൂർ ദുരന്തം: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; മാമല്ലപുരത്തെ ഹോട്ടലിൽ വച്ച് നാളെ ഇരകളുടെ കുടുംബത്തെ നേരിൽ കാണും

ചെന്നൈ: തമിഴക വെട്രി കഴകം തലവനും തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് സ്വകാര്യ പരിപാടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ്…

Read More

ഭക്ഷ്യക്കിറ്റുകൾ സംസ്ഥാന സർക്കാർ നൽകുന്നത്; കേന്ദ്രം ഒരു പൈസ പോലും നൽകുന്നില്ലെന്ന് മന്ത്രി അനിൽ

ഭക്ഷ്യക്കിറ്റുകൾ പൂർണമായും സംസ്ഥാന സർക്കാർ തന്നെ നൽകുന്നതാണെന്നും ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സർക്കാർ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിഫലനമാണ് ഭക്ഷ്യക്കിറ്റുകൾ. അതിനാൽ കേന്ദ്രം പണം നൽകുന്നില്ല. ഭക്ഷ്യക്കിറ്റിലുള്ള സാധനങ്ങൾ പൂർണമായും വാങ്ങുന്നത് സംസ്ഥാന സർക്കാർ തന്നെയാണെന്നും മന്ത്രി പറഞ്ഞു കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും…

Read More

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കണ്ണൂരിൽ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ലെന്ന മനോവിഷമത്തിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്താണ് സംഭവം. രതീഷിന്റെ മകൻ ദേവനന്ദുവാണ് മരിച്ചത്.   കഴിഞ്ഞ ദിവസം രാത്രി മൊബൈലിൽ അമിതമായി ഗെയിം കളിച്ചതിന് രതീഷ് കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ഇതോടെ ദേവനന്ദു മുറിയിൽ കയറി കതകടച്ചു. കുട്ടി ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാർ വിളിച്ചില്ല. ശനിയാഴ്ച രാവിലെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

Read More

വയനാട്ടിൽ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി

ജില്ലയിലെ 152 പ്രശ്നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വീഡിയോഗ്രാഫി നടത്താന്‍ അനുമതി തേടാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്ന തിനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെയും പേരിലുള്ള…

Read More

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ റെയിൽവേ പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വീണ്ടുമുണ്ടായതോടെ വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും ആഗസ്റ്റ് 20 വരെ പൂർണമായി റദ്ദാക്കി   ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി സ്‌പെഷ്യൽ ട്രെയിൻ അഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി എറണാകുളം-നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നിസാമുദ്ദീൻ-എറണാകുളം മംഗള, നിസാമുദ്ദീൻ-എറണാകുളം തുരന്തോ…

Read More

സ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരം ശബ്ദിച്ച തൂലിക; ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാനിലെ യുവ കവയിത്രി പര്‍ണിയ അബ്ബാസിയും

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാനിലെ യുവ കവയിത്രി പര്‍ണിയ അബ്ബാസിയും. ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ പര്‍ണിയയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. എവിടെയോ നീയും ഞാനും അവസാനിക്കും ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും ഞാന്‍ ഒടുങ്ങും, കത്തി ജ്വലിക്കും, നേര്‍ത്ത പുക പോലെ നിന്റെ ആകാശത്തെ കെട്ടുപോയ നക്ഷത്രമാകും പര്‍ണിയ എഴുതിയ വരികള്‍ പോലെ തന്നെയായിരുന്നു അവരുടെ വിടവാങ്ങലും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആ വരികള്‍ വേദനയായി നിറയുന്നുണ്ട്. ഇറാനിലെ പുതുതലമുറ കവികളില്‍ ശ്രദ്ധേയയായിരുന്നു…

Read More