Headlines

MSC എൽസ കപ്പലപകടം; ഇന്ത്യയിൽ തുടരുന്ന നാവികരോട് നീതി പൂർവ്വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  എം.എസ്.സി എൽസ കപ്പലപകടത്തെ തുടർന്ന് ഇന്ത്യയിൽ തുടരുന്ന നാവികരോട് നീതി പൂർവ്വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ വ്യക്തമായ മറ്റ് കാരണമില്ലാതെ നാവികരെ തടഞ്ഞു വയ്ക്കേണ്ടതുണ്ടോയെന്നും കോടതിയുടെ വാക്കാൽ പരാമർശം. അന്വേഷണം പൂർത്തിയായെങ്കിൽ ചില നാവികരെയെങ്കിലും വിട്ടയയ്ക്കണമെന്നും ഓൺലൈനായി ഹാജരാകാനും ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിർദേശിച്ചു.     രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരീക്ഷണ വിധേയമാണ്. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വിട്ടയയ്ക്കാനാവശ്യപ്പെട്ട് നാല് നാവികർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാൽ…

Read More

‘ഐ ആം കമിങ്…’ വിജയ് പറഞ്ഞു; വഴിയരികില്‍ തടിച്ചുകൂടി ആയിരങ്ങള്‍; ടിവികെ മെഗാ റാലിക്ക് തുടക്കം

സിനിമയിലെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ടിവികെ അധ്യക്ഷനായി വളര്‍ന്ന വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. രാവിലെ 9:30 ക്ക് തിരുച്ചിറപ്പള്ളി വിമത്താവളത്തില്‍ എത്തിയ വിജയ്ക്ക് ഇതുവരെ മരക്കടൈയിലെ പ്രസംഗ വേദിയില്‍ എത്താന്‍ ആയിട്ടില്ല.റോഡിന് ഇരുവശവും ജനങ്ങള്‍ വിജയ്‌യെ കാണാന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്. നൂതന ക്യാമറകള്‍, ലൗഡ്സ്പീക്കറുകള്‍, ആളുകള്‍ അനധികൃതമായി നുഴഞ്ഞുകയറുന്നത് തടയാന്‍ ഇരുമ്പ് റെയിലിംഗുകള്‍ എന്നിവ ഘടിപ്പിച്ച ഏറെ പ്രത്യേകതകളുള്ള പ്രചാരണ ബസിലാണ് വിജയ് സഞ്ചരിക്കുന്നത്. അതേസമയം വിജയ്‌യെ കാണാന്‍ മണിക്കൂറുകളായി കെട്ടിടത്തിന് മുകളില്‍ കാത്തു നിന്ന…

Read More

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ ചിത്രം സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇതിന്റെ സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും നൂറോളം വെബ്‌സൈറ്റുകൾ പൂട്ടുകയും ചെയ്തു.

Read More

വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണ്ണ രൂപം: പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്   അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. സമനിലയ്ക്കായി ഇന്ത്യയും ജയമുറപ്പിക്കാൻ ന്യൂസിലാൻഡും പൊരുതുകയാണ്. രണ്ടാമിന്നിംഗ്‌സ് തുടരുന്ന ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ് ഇന്ത്യക്ക് നിലവിൽ 98 റൺസിന്റെ ലീഡുണ്ട്. നായകൻ കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. നിലവിൽ ജഡേജയും റിഷഭ് പന്തുമാണ് ക്രീസിൽ. റിസർവ് ദിനമായ ഇന്ന് കളി ആരംഭിച്ചതിന് പിന്നാലെ 13…

Read More

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ച. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊലമാവ് കോകില, ബിഗിൽ, കൈദി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുൺ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് അരുൺ ഒടുവിൽ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിലെത്തിയ കോ്‌ലമാവ് കോകിലയിലൂടെയാണ് അരുൺ…

Read More

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്….

Read More

ഭൂമി താഴ്ന്ന് അപ്രത്യക്ഷയായ വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍

കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. 25 കോല്‍ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി ഇവർ രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍പെട്ടത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.വ്യാഴാഴ്​ച്ച ഉച്ചക്ക് 12…

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം. കെ മുനീർ

ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം കെ മുനീർ. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീർ കത്ത് നൽകി. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് മുനീർ കത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിം​ഗ് നടത്തില്ല…

Read More