സുൽത്താൻ ബത്തേരി കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടിമരിച്ചു

ബത്തേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ കോഴിക്കോട് ചിക്കിലോട് പൊയില്‍ വീട്ടില്‍ വത്സലന്‍ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.20 ഓടെ ബത്തേരി ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മീനുമായി വരുകയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു

Read More

ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം പണവും ഫോണും കവർന്നു

  ഡൽഹി ബസായ ദരാപൂർ ഏരിയയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവർന്നു. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് (50) ആണ് കൊല്ലപ്പെട്ടത്. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരനാണ് വിവരം പോലീസിലറിയിച്ചത്. നാലംഗ സംഘം കാറിലെത്തി ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി; സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയായി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. വയനാട്ടിലും കൊല്ലത്തും കോട്ടയത്തും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. സംസ്ഥാനത്ത് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ യുഡിഎഫിൽ ആണ് കൂടുതൽ തിരിച്ചടിയുണ്ടായത്. വയനാട് കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ നഗരസഭാ ചെയർമാൻ സ്ഥാനാർഥി രവീന്ദ്രന്റെ നാമനിർദ്ദേശപത്രികയും തള്ളി. സി എസ് പ്രഭാകരൻ പകരം സ്ഥാനാർത്ഥിയാകും. കൊല്ലത്ത് വിളക്കുടി പഞ്ചായത്ത് അഞ്ചാം വാർഡ്…

Read More

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

  സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി മുഖാന്തരമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് ചീഫ് സെക്രട്ടറി പറയുന്നു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും നൽകണമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപറേഷനുകൾ,…

Read More

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ നീക്കം

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. 2025 ലെ വിവരങ്ങളാണ് തേടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും ചോദ്യം ചെയ്തു. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം. മുൻപ് രണ്ടു തവണ പി.എസ് പ്രശാന്തിൽ നിന്നും വിവരം തേടിയിരുന്നു. 2025 ൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തു വിടാനുള്ള നീക്കമാണ് എസ്ഐടി പരിശോധിച്ചത്. നേരത്തെ എസ്‌ഐടിയുടെ അന്വേഷണം നിലച്ചതായി…

Read More

അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം

അറിയിപ്പ്:    മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve,  O+ve, A+ve  പ്ലാസ്മ  വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.  കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ് ).

Read More

പി ടി പിരീഡിൽ കളിക്കാൻ വന്നില്ല; പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത

  കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡിൽ കളിക്കാൻ വരാത്തതിന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി SABTM സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു.     ജൂൺ 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പി ടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും…

Read More

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റി. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരൻ, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ മലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടിയിട്ടുണ്ട്.

Read More

വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ…

Read More

ഇന്ത്യ – യുഎസ് വ്യാപാരക്കരാർ അനിശ്ചിതത്വത്തിൽ; യു എസ് സംഘം ഓഗസ്റ്റിൽ ഇന്ത്യയിലേക്കില്ല

ഇന്ത്യയുമായി ഈ മാസം അവസാനം നടത്താനിരുന്ന വ്യാപാര ചർച്ചകൾ അമേരിക്ക മാറ്റിവച്ചു. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം തൽക്കാലം മരവിപ്പിച്ചതോടെ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അനിശ്ചിതത്വത്തിലായി. കാർഷിക മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നിലപാടാണ് ചർച്ചകൾ മാറ്റിവയ്ക്കാൻ കാരണമെന്നാണ് സൂചന. ഓഗസ്റ്റ് 27-ന് അന്തിമ ധാരണയിലെത്തേണ്ടിയിരുന്ന ഈ വ്യാപാരക്കരാറിനായി ഓഗസ്റ്റ് ഒന്നിന് മുൻപ് അഞ്ച് തവണ ഇരു രാജ്യങ്ങളിലെയും സംഘങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾക്കായി ഒരു വലിയ വിപണി ഇന്ത്യയിൽ തുറക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹമാണ്…

Read More