എല്ലാവർക്കും സൗജന്യ വാക്‌സിൻ, കടൽഭിത്തി നിർമാണത്തിന് 2300 കോടി; കുടുംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും മന്ത്രി പറഞ്ഞു സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉടൻ ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ലഭ്യമാക്കാൻ ആയിരം കോടി രൂപ അനുവദിക്കും. കൊവിഡ് അനുബന്ധ ചികിത്സാ…
