സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസ്: വീണ ടി EDക്ക് മുന്നില്‍

  കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വിണ ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു.   സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ…

Read More

പക്ഷിപ്പനി: തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – മുട്ട എന്നിവയ്ക്കാണ് നിരോധനം ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക്…

Read More

ആര്യന്‍ ഖാനുള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

  ബോളിവുഡ് താരം ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ്‌ സിങിനാണ് അന്വേഷണ ചുമതല. ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതോടെ സമീര്‍ വാങ്കഡെക്ക് ഹീറോ പരിവേഷമായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനെന്ന് സമീര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍…

Read More

ജീരക വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ…?

ജീരകം നമ്മൾ കരുതുന്നത് പോലെ അത്ര നിസാരവസ്തുവൊന്നുമല്ല. കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ജീരകത്തിനുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നു. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍…

Read More

യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം; തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

  യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം. ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇമ്മൊബിൽ, ലൊറൻസോ ഇൻസിഗ്നെ എന്നിവർ ഇറ്റലിക്കായി ഗോളുകൾ നേടി. ഒരെണ്ണം തുർക്കിയുടെ സെൽഫ് ഗോളായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടക്കം മുതലെ തുർക്കി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇറ്റാലിയൻ താരങ്ങൾ തുർക്കി ബോക്‌സിന് സമീപത്ത് വട്ടമിട്ടു കളിച്ചെങ്കിലും ആദ്യ പകുതി വല ഭേദിക്കാനായില്ല 53ാം മിനിറ്റിൽ പക്ഷേ തുർക്കിക്ക് പിഴച്ചു. സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ ഇറ്റലി മുന്നിലെത്തി….

Read More

ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം എങ്ങിനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇതില്‍ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്ബന്നമാണ് മാമ്ബഴം. ഇതില്‍ വൈറ്റമിന്‍ എ, സി, കോപ്പര്‍, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്ബഴം സഹായിക്കും. മാമ്ബഴം ഇങ്ങനെ കഴിക്കരുത് മാമ്ബഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്,…

Read More

ഇന്ന് 4476 പേർ രോഗമുക്തി നേടി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 80,818 പേർ

സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂർ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂർ 204, കാസർഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില പവന് 280 രൂപ ഉയർന്നു

മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു. വ്യാഴാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 4935 രൂപയാണ് വില. ഇന്നലെ സ്വർണവില 1600 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വർണവില പവന് 42,000 രൂപയിലെത്തിയിരുന്നു. പിന്നീടാണ് കുത്തനെ കുറവ് രേഖപ്പെടുത്തിയത്.

Read More

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്ന് മുതൽ SIമാർക്ക്; ജനമൈത്രി സുരക്ഷാ പദ്ധതി ആധുനികവൽക്കരിക്കാൻ സർക്കാർ

സംസ്ഥാനത്ത് ഇന്ന് മുതൽ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാർക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 64 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ് എച്ച് ഒ മാരായി തുടരും. 203 എസ് എച്ച് മാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റി ഉത്തരവിറക്കി. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് നീക്കം. ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക…

Read More

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രം; ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ്; മുഖ്യമന്ത്രി

  സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രമെന്നും ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയെന്നുമാണ് വിശദീകരണം. കെഎസ്‌യു ലോ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി.     ഒന്ന് ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ആയിരുന്നു. മറ്റൊരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നുള്ളതാണ് രണ്ട് പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്…

Read More