Headlines

വയനാട്ടിൽ മരം ദേഹത്തുവീണ് സ്കൂൾ ജീവനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എള്ളുമന്ദം വലിയ കരോട്ട് തോമസ് (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു തോമസ്. സ്‌കൂള്‍ പരിസരത്തെ മരംമുറിക്കവെ കയര്‍ പിടിച്ച് സഹായിക്കുന്നതിനിടയില്‍ മുറിച്ചിട്ട മരം തോമസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ: ഷേര്‍ളി, മക്കള്‍: ദിപിന്‍ തോമസ്, ദില്‍ന തോമസ്.  

Read More

ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും

  പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്.നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്കാണ് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഇവയ്ക്കാണു…

Read More

വിലപേശി നേടിയ 29 മണ്ഡലങ്ങളില്‍ 22ലും മുന്നില്‍; ബിഹാറില്‍ ചിരാഗ് ഹീറോയാടാ.. ഹീറോ

പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിരവധി തിരിച്ചടികളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ചിരാഗ് പാസ്വാന്. ഇന്ന് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി വിജയം അതുകൊണ്ടുതന്നെയൊരു കാവ്യനീതിയാണ്. ബിഹാറിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ താരോദയമായി ചിരാഗിന്റെ നേട്ടം 2020-ല്‍, നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ജെപി 130-ലധികം സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2021-ല്‍ അമ്മാവന്‍ പശുപതി കുമാര്‍ പരസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു. ഇതോടെ ചിരാഗിന്റെ…

Read More

സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് സംസ്ഥാനതല ചേമ്പർ നിലവിൽ വന്നു

  തിരുവനന്തപുരംഃ കേരളത്തിലെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് ചേമ്പർ നിലവിൽ വന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേയും ചെയർപേഴ്സൺമാരുടെയും സാന്നിധ്യത്തിൽ ഗൂഗ്ൾ മീറ്റിൽ ചേർന്ന യോഗത്തിലാണ് പുതിയ ചേമ്പർ രൂപം കൊണ്ടത്. കേരളത്തിന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതിയിൽ പങ്കാളിയാവുന്നതോടൊപ്പം അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനുള്ള മുന്നേറ്റത്തിന് നേതൃപരമായ പങ്ക് വഹിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ചേമ്പറിനുള്ളത്. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (കെ.സി.ഡി.പി.എസ്.സി)യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

Read More

ആശങ്കയിൽ സംസ്ഥാനം: പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍: നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ തടയാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള…

Read More

വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ് പ്രൈം മിനിസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ് ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ് സി സ്റ്റുഡന്റ്‌സ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്‌സ് പോസ്റ്റ് മെട്രിക്

Read More

ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു

മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിലാണ് കരി ഓയിൽ ഒഴിച്ചത്. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. മുഹമ്മദ് റിയാസിനുള്ള ജന പിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് LDF ആരോപിച്ചു.അതേസമയം കാസർഗോഡ് ഉദുമ മണ്ഡലത്തിലെ മൈലാട്ടിയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു. പുനഃസ്ഥാപിച്ച ബോർഡാണ് വീണ്ടും നശിപ്പിച്ചത്. ക‍ഴിഞ്ഞ മാർച്ച്…

Read More

വയനാട് ജില്ലാ ആസ്പത്രിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍  നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ഇരുപത്തിയഞ്ച് വര്‍ഷം മുന്നില്‍ കണ്ടുളള വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്പത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെയും ആരോഗ്യവകപ്പ്, എന്‍.എച്ച്.എം. മറ്റ് വിവിധ വകുപ്പുകളും ജില്ലാ ആസ്പത്രിക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഏകോപിപ്പിച്ച് മാസ്റ്റര്‍…

Read More

യതീഷ് ചന്ദ്രയ്ക്ക് കർണാടകയിലേക്ക് മാറ്റം; ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി

യതീഷ് ചന്ദ്ര ഐപിഎസ് കർണാടകയിലേക്ക് മാറുന്നു. നിലവിൽ കെ എ പി നാലാം ബറ്റാലിയന്റെ ചുമതലയാണ് യതീശ് ചന്ദ്രയ്ക്കുള്ളത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാനം വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകി.

Read More