പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു . രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. കഴിഞ്ഞ 18ന് രാവിലെയായിരുന്നു അതിദാരുണ സംഭവം ഉണ്ടായത്. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . സംഭവത്തില്‍ സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു . ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്ബ് ചെയ്ത് തീ അണക്കുകയും ചെയ്തു . ഉടന്‍ രണ്ടുപേരെയും ചേര്‍പ്പുങ്കലിലെ…

Read More

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്ത് മദ്യപൻ

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് അടിമാലിയിൽ കട അടിച്ച് തകർത്തു. മദ്യലഹരിയിൽ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ മച്ചിപ്ലാവ് സ്വദേശി അസഭ്യം പറയുകയും, അക്രമം നടത്തുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് സമീപത്തെ കടക്കാരെല്ലാം ഓടിയെത്തിയപ്പോഴേക്കും, ബാർബർ ഷോപ്പിന്റെ ചില്ലുകൾ ഷിജു അടിച്ച് തകർത്തു. വിവരം…

Read More

‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന്‍ മണിയന്‍ പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. (Maniyanpilla Raju Responding to a vehicle accident) ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്‍ട്രം ക്ലബ്ബില്‍ ഇറങ്ങുകയായിരുന്നു. വഴുതക്കാട് ഭാഗത്ത് നിന്ന വണ്ടി വന്ന് ഇടിക്കുകയായിരുന്നു. സൈഡ് ബമ്പറിലാണ് ഇടിച്ചത്. സുഖമില്ലാതിരിക്കുകയായിരുന്നു. വല്ലാത്ത ടെന്‍ഷനായിപ്പോയി – മണിയന്‍പിള്ള രാജു പറഞ്ഞു.ഇന്നലെ…

Read More

സന്ദീപ്കുമാർ വധം: അഞ്ചാം പ്രതി അഭിയും കസ്റ്റഡിയിൽ; പിടിയിലായത് എടത്വയിൽ നിന്ന്

  തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയും പിടിയിൽ. ഒളിവിലായിരുന്ന അഭിയാണ് പിടിയിലായത്. എടത്വയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളും പിടിയിലായി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സന്ദീപിനെ ആർ എസ് എസ് ബിജെപി പ്രവർത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിക്കൊന്നത്. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

സർക്കാർ ലോട്ടറി ചൂതാട്ടം അല്ല, ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണം; എം.വി ജയരാജൻ

ലോട്ടറിയിന്മേലുള്ള GST ഉയർത്തുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. കേരള ഭാഗ്യക്കുറി സമിതി ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 2017 ലാണ് ലോട്ടറിക്ക് മേൽ GST ഏർപ്പെടുത്തിയത്. കേന്ദ്ര വ്യവസ്ഥകൾ പാലിച്ചാണ് കേരളത്തിൽ ലോട്ടറി വില്പന. സേവന നികുതിയിൽ നിന്ന് ലോട്ടറി ഒഴിവാക്കണം എന്ന് നേരത്തെ തന്നെ ആവിശ്യപ്പെട്ടിരുന്നു. GST ഏർപ്പെടുത്തിയാൽ ഏജന്റീന് കിട്ടുന്ന കമ്മീഷനും വില്പനക്കാരനും കിട്ടുന്ന കമ്മിഷനും കുറയും. കേരളത്തിൽ ലോട്ടറി വില്പന ഒരു ഉപജീവന മാർഗം കൂടിയാണ്. അത് ഇതോടെ…

Read More

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

  കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം.പൊലീസിൽ പരാതിപ്പെട്ടാൽ അയാൾ വിടില്ലെന്നും പണിതരുമെന്നും അലീന ഫോൺ സന്ദേശത്തിൽ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആൺ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആൺ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന…

Read More

ഡിസംബർ 26ന് ശേഷം ശബരിമലയിൽ വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശബരിമലയിൽ ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും അടക്കം 299 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആളുകളുടെ ഇടപെടലും രോഗഭീഷണിയാണ്. അതിനാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക്…

Read More

ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു; നിരവധി മരണം

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ചൈനയിലെ ഗുയ്‌സോയി പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്. കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പേര്‍ കമ്പനിക്ക് സമീപം ബോധരഹിതരായി വീണിരുന്നുവെന്നും…

Read More

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡാക്രമണം; ഒരു ജവാന് പരുക്കേറ്റു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേർക്ക് ഗ്രനേഡാക്രമണം. ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം പരുക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ബാരമുള്ള ജില്ലയിലും സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരുക്കേറ്റു.

Read More

തൃശൂർ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ നിറഞ്ഞു; ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് പരാതി

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മ‍ൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് തടസ്സമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത…

Read More