ന്യൂന മര്‍ദ്ദം അതിതീവ്രമായി മാറി: സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത് അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത…

Read More

കത്ത് ചോര്‍ച്ചാ വിവാദം: ‘എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കും’; മുഹമ്മദ് ഷര്‍ഷാദ്

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. കുടുംബം തകര്‍ത്തവന്റെ കൂടെ ആണ് പാര്‍ട്ടിയെങ്കില്‍, ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്ന് ഷര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനിമുതല്‍ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയില്‍ നിന്നെന്നും ഭീഷണിയുണ്ട്. സഖാവ് ഗോവിന്ദന്‍ മാഷിന്റെ വക്കീല്‍ നോട്ടീസ് ഒരു മീഡിയ സുഹൃത്ത് മുഖേന ലഭിച്ചു. എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നല്‍കുന്നതാണ്. ശേഷം കോടതിയില്‍. കുടുംബം…

Read More

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ. ധന മാനവവിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് നിലവിലുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും പളനിവേൽ ത്യാഗരാജൻ അറിയിച്ചു. കൊവിഡ്…

Read More

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

  കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നാണ് സൂചന. (11 year old boy found dead in kottayam after quarrel in football ground)     ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി….

Read More

വഖഫ് ബോർഡ് നിയമനം; മുസ്ലിം സംഘടനകൾ സമരത്തിലേക്ക്

  വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ സമരത്തിലേക്ക്. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേരും. വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു….

Read More

മരംവെട്ടി കടത്തിയ സംഭവം: ഇടുക്കിയിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

  ഇടുക്കി സി എച്ച് ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി ആർ ശശി അടക്കമുള്ളവർക്കെതിരെയാണ് കേസ്. അഞ്ച് ടൺ മരം വെട്ടി കടത്തിയെന്നാണ് കേസ് വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി ആർ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനാണ് മരം വെട്ടിയത്. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന്…

Read More

എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ, പ്ലസ് ടു പരീക്ഷ മാർച്ച് 30ന് ആരംഭിക്കും

2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 19 വരെയാണ്. മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയാണ് ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതി അറിയിച്ചത്….

Read More

‘വിരട്ടാന്‍ നോക്കണ്ട; വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം’; വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു.(Youth Congress protest against Veena George)അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാനൊന്നും നോക്കണ്ട. അങ്ങനെയുള്ള വിരട്ടലിലൊന്നും പിറകോട്ട് പോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മന്ത്രിമാരും. ആരോഗ്യരംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാം. ഒന്നും…

Read More

എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു

ന്യൂഡൽഹി: ടാ​റ്റ സ​ൺ​സ് മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ന​ട​രാ​ജ​ൻ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ൽ ടാ​റ്റ സ​ൺ​സ് ബോ​ർ​ഡി​ൽ ചേ​ർ​ന്ന ചന്ദ്രശേഖരൻ 2017 ജ​നു​വ​രി​യി​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ർ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. 2009-17…

Read More

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ED

  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കനായിരുന്നു ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു. ഏഴ് പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.     പ്രകോപനം മൂലമുണ്ടായ ആക്രമണമല്ല പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്നതെന്ന് ഇഡി ഹർജിയിൽ പറയുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമാണ് നടന്നത്. ഉദ്യോഗസ്ഥരെെ…

Read More