സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ല: ആ​ന​ത്ത​ല​വ​ട്ടം

ക​യ​റ്റി​റ​ക്ക് നി​യ​മ​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈക്കോട​തി വി​ധി തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ചോ​ദ്യം ചെ​യ്തു കൊ​ണ്ടു​ള്ള​താ​ണെ​ന്നും അ​ന​ത്ത​ല​വ​ട്ടം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ത​മം​ഗ​ല​ത്തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ലേ​ബ​ർ കാ​ർ​ഡ് അം​ഗീ​ക​രി​ച്ചു​ള്ള വി​ധി​യെ സി​ഐ​ടി​യു അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും വെ​ള്ളി​യാ​ഴ്ച ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ യാതൊരു പ്രശ്‌നവുമില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് യാതൊരു വ്യക്തിപരമായ പ്രശ്‌നവുമില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരനാറി പ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പും താൻ പറഞ്ഞത്. അതേ നിലപാടിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രേമചന്ദ്രൻ പറഞ്ഞു എൽ ഡി എഫിന്റെ വക്താവായി നിന്ന ഒരാളാണ് താൻ. എല്ലാവരും പോയാലും താൻ പോകില്ലെന്ന ധാരണ നേതാക്കൾക്ക് ഉണ്ടായിട്ടുണ്ടാകണം. എൽഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി വരുമെന്നും കരുതിക്കാണില്ല. അതാകാം…

Read More

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടിസ്വീകരിച്ചത്. പുതിയ ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ച് ഉത്തരവിറങ്ങി.പ്രിൻസിപ്പൽ സെക്രട്ടറിയായി മിർ മുഹമ്മദ് ഐഎഎസിനെയും…

Read More

കെപിഎസി ലളിതയുടെ സംസ്‌കാരം വൈകുന്നേരം വടക്കാഞ്ചേരിയിൽ ഔദ്യോഗിക ബഹുമതികളോടെ

  അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 വരെ തൃപ്പുണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. തൃശ്ശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷം വടക്കാഞ്ചേരിയിലേ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പുണിത്തുറയിൽ മകൻ സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു സംഗീത നാടക അക്കാദമി…

Read More

നിവാർ ചുഴലിക്കാറ്റ്; അർദ്ധരാത്രിയോടെ തീരം തൊടും: ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി

ചെന്നൈ: തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന ‘നിവാർ’ ചുഴലിക്കാറ്റ് ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോടെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ഓഖി ആഞ്ഞടിച്ച 2017-ലേത് സമാനമായ കാലാവസ്ഥാസാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിരിക്കുകയാണ്. മഴയും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി.   അതിതീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തീരത്ത് കനത്ത നാശം വിതയ്ക്കാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദുരന്തസാധ്യത…

Read More

കൊവിഡ് 19: ആശങ്കയകലാതെ തലസ്ഥാനവും മലപ്പുറവും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്കയകലാതെ തിരുവനന്തപുരം ജില്ലയും മലപ്പുറവും. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 500 കടന്നു. 566 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 310 പേര്‍ക്കും കോഴിക്കോട് 286 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കൊല്ലത്ത് 265 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട് 150, പത്തനംതിട്ട 88,…

Read More