ഗുണനിലവാരം ഇല്ല; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. മരുന്നുകളുടെ വിതരണം കേരളത്തില്‍ നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പിന്നാലെയാണ് നിരോധനം.കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 17 കുട്ടികളാണ് മരിച്ചത് ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പ് വിതരണം ചെയ്ത ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ…

Read More

പെൻസിൽവാനിയയിൽ വെടിവെയ്പ്പ്; 3 പൊലീസുകാർ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് ഫിലാഡൽഫിയയിൽ നിന്ന് 100 മൈൽ അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പിലെ യോർക്ക് കൗണ്ടിയിലെ ഗ്രാമപ്രദേശത്താണ് വെടിവെയ്പുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.

Read More

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ; എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ ഒഴിവാക്കി

എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും. അതേസമയം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ 1 മുതൽ 19 വരെയും എസ് എസ് എൽ സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്‌സിൻ നൽകും. പി എസ് സി…

Read More

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം; ആവശ്യങ്ങള്‍ അംഗീകരിക്കാൻ സാധ്യത

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളെ വിളിച്ചത്. സിംഖുവില്‍ ചേര്‍ന്ന യോഗത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാളെ യോഗം ചേരുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാത്തലത്തില്‍ കര്‍ഷക സമരം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നത് മുന്നില്‍ കണ്ടാണ്…

Read More