24 മണിക്കൂറിനിടെ പരിശോധിച്ചത് 1.18 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.25

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂർ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂർ 538, കാസർഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,55,460 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

  സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. (Argentina defeated England 2-1 fifa worldcup 2026)     കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ…

Read More

സിജെപിയുടെ പാർലമെന്റ് മാർച്ച്; പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റത് 5 പേർക്ക്; പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന. രാജിക്ക് പിന്നാലെ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ മല്ലികാർജുൻ ഖർഗെയുടെ ഓഫീസിൽ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20…

Read More

വിധിയില്‍ അത്ഭുതമില്ല; തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക്ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ…

Read More

‘ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകം; ഇത് എന്ത് തരം നീതി?’ രാഹുൽ ഗാന്ധി

ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുൽ ഗാന്ധി. മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചുിരുന്നു. “ബലാത്സംഗം ചെയ്തവർക്ക് ജാമ്യം, അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുക – ഇത് എന്ത് നീതിയാണ്?” ഇത്തരം നടപടികൾ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം തകർക്കും” രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 15…

Read More

ജൂലൈയോടെ രാജ്യത്ത് 51.6 കോടി പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്‌സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ‘ എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നിലപാട് അവസരവാദപരം’; എംവി ഗോവിന്ദന്‍

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കളിലേക്ക് നീങ്ങിയയതോടെ അവസരവാദപരമായ നിലപാട് സ്വീകരിച്ച് എസ്‌ഐടിയെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇന്നലെ വരെ സിപിഐഎമ്മിനെതിരായിട്ടുള്ള അന്വേഷണത്തിലേക്കാണ് നീങ്ങുന്നത് എന്ന് പ്രചരിപ്പിച്ച് ആഹ്ലാദഭരിതരായിരുന്ന വിഡി സതീശനും കെസി വണുഗോപാലും ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കന്മാര്‍ ഈ വാര്‍ത്ത പുറത്തുവരുന്ന ആ നിമിഷത്തോടുകൂടി മാറുകയാണ്. എസ്‌ഐടിയില്‍ വിശ്വാസമില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്….

Read More

വേനല്‍ക്കാലത്തും കഠിനമായ വ്യായാമങ്ങള്‍ ചെയ്യാമോ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

സംസ്ഥാനം വിയര്‍ത്തൊലിക്കുന്ന ഈ സമയത്ത് നമ്മുടെ ദിവസേനെയുള്ള വ്യായാമം ഏത് വിധത്തിലാക്കണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. വേനല്‍ക്കാലത്ത് നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ആശങ്ക വര്‍ധിക്കുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിശദമായി പരിശോധിക്കാം. ( Is it safe to exercise during summer? Tips to remember) കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ വ്യായാമം പരമാവധി ഒഴിവാക്കേണ്ടതാണ്. അതായത് രാവിലെ 11 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്തെ വ്യായാമം ഒഴിവാക്കണം….

Read More

ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; എൻ സി ബിയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണിമിടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടര വരെ നീണ്ടിരുന്നു. തിരുവനന്തപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളിലും വിശദീകരണം തേടി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് ബിനീഷിന്റെ കസ്റ്റഡി…

Read More

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ്…

Read More