Headlines

കമൽ ഹാസൻ മുതൽ മാണി സി. കാപ്പൻ വരെ; ‘അമ്മ വോട്ടർപട്ടികയിലെ അപ്രതീക്ഷിത താരങ്ങൾ

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഈ വർഷത്തെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങൾ ശ്രദ്ധേയമാവുകയാണ്. ഈ മാസം 15-നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 507 അംഗങ്ങളുള്ള സംഘടനയുടെ പട്ടികയിൽ ചില അപ്രതീക്ഷിത പേരുകളും പ്രത്യേകതകളും ഉണ്ട്. വോട്ടർ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻന്റേതാണ്. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം ലഭിച്ചതോടെയാണ് കമൽ ഹാസന് അമ്മയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതുപോലെ പട്ടികയിലെ മറ്റൊരു…

Read More

സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് ജോലി ചെയ്യാമെന്ന് സർക്കാർ

  അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാം. സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതായും ഉത്തരവിൽ പറയുന്നു അധ്യാപികമാർ സാരി ധരിച്ച് മാത്രമേ ജോലി ചെയ്യാവൂ എന്നൊരു നിയമവും നിലവിലില്ല. ഈ കാര്യങ്ങൾ ഇതിന് മുമ്പും ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന…

Read More

വീണ്ടും കൊവിഡ് മരണം: ചികിത്സയിൽ കഴിഞ്ഞ കിളിമാനൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാറാണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗകൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നലെ 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രാകരം 267 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

Read More

പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു

പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. പ്ര​ദേശം…

Read More

കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു   ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന. കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി…

Read More

പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നു; ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വ്യക്തമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടത്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്.ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തരുത് എന്നതാണ് തങ്ങളുടെ നയം. വളരെ ശ്രദ്ധാപൂര്‍വ്വം ആലോചിച്ചെടുത്ത ഉചിതമായ തീരുമാനമാണിത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ തീരുമാനം തെറ്റ്. പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍…

Read More

കാലിക്കറ്റ് സര്‍വകലാശാല ശനിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ജൂലൈ മൂന്നിന് ശനിയാഴ്ച നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിയത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് ആവശ്യമുയര്‍ന്നതോടെയാണ് നടപടി. കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈമാസം മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി സി സാബു പറഞ്ഞു.

Read More

ഓര്‍ത്തഡോക്സ് – യാക്കോബായ സഭാതര്‍ക്കം: വിധി നടപ്പാക്കണം: കേരളാ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാതര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സഭാ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങള്‍ യുദ്ധക്കളമല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുപക്ഷവും ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. സമാധാനം നിലനിര്‍ത്തുകയെന്നതിനാകണം പ്രഥമ പരിഗണനയെന്നും ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പൊലീസിനെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് അവസാന മാര്‍ഗം മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് മറുപടി…

Read More

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണസംഖ്യ 61 ആയി

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം….

Read More