Headlines

ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽഡിഎഫ്; മന്ത്രി വി എൻ വാസവൻ പങ്കെടുക്കും

ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തമാകുക. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പരക്കെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാസർകോട്…

Read More

ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കണ്ടെത്തിയത്. കർണാടക രജിസ്ട്രേഷൻ നിസാൻ പട്രോൾ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. നേരത്തെ ദുൽഖരിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നിസാൻ പട്രോള്‍ കാറിന്റെ രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ…

Read More

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.    

Read More

എൽഡിഎഫ് യൂദാസിനെ പോലെ കേരളത്തെ വഞ്ചിച്ചു; യുഡിഎഫ് സൂര്യരശ്മിയെ വിറ്റുപോലും കാശാക്കി: മോദി

കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി യുഡിഎഫും എൽഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ വലിയ മാറ്റം വന്നുവെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിന്റെ അഭിമാനപുത്രനാണ് ഇ ശ്രീധരനെന്നും മോദി പറഞ്ഞു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി നിങ്ങൾ അനുഗ്രഹിക്കണം. പുതുതലമുറ യുഡിഎഫിലും എൽഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബംഗാളിൽ ഇവർ രണ്ട് പേരും ഒറ്റക്കെട്ടാണ്. ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ…

Read More

മെട്രോ മലയാളം വെബ് പോർട്ടൽ ന്യൂസ് ഇന്ന് മുതൽ സൗദിയിലും

കേരളത്തിൽ ഏറെ പ്രചാരമുള്ള മെട്രോ മലയാളം ദിനപത്രത്തിൻ്റ വെബ് പോർട്ടൽ ഓൺലൈൻ ന്യൂസ് ഇന്ന് മുൽ സൗദി അറേബ്യയിലും ലഭ്യമായി തുടങ്ങും. ഇനി മുതൽ സൗദിയിലെയും നാട്ടിലെയും വാർത്തകൾ നിമിഷങ്ങൾക്കകം നിങ്ങളുടെ വിരൽതുമ്പിലെത്തും. സത്യസന്ധമായ വാർത്തകൾ പക്ഷം പിടിക്കാതെ വായനക്കാരുടെ മുമ്പിലെത്തിച്ചതാണ് മെട്രോ മലയാളത്തിൻ്റെ വളർച്ചക്ക് കാരണം. സൗദിയിൽ ഞങ്ങളും ഉണ്ടാകും , നല്ല വാർത്തകൾ നിങ്ങളിലേക്കെത്തിക്കാൻ… കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എഡിറ്റർ ഹെൽപ്പ് ഡെസ്ക്ക് 548515181(Saudi) +91 9349009009(India)

Read More

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. (VD Satheesan take oath as the 13th Chief Minister of Kerala) രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,…

Read More

കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

  കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞ് അപകടം. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അപകട സമയം ഫൈബര്‍ തോണിയില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ സന്ദീപ്, രതീഷ്, കാര്‍ത്തിക് എന്നിവരെയാണ് കാണാതായത്. മണിക്കുട്ടന്‍, രവി, ശശി, ഷിബിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Read More

അഡ്മിൻ / റിപ്പോർട്ടർ അവസരം

മെട്രോ മലയാളം ദിനപത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ വാട്സാപ്പ് അഡ്മിൻ / റിപ്പോർട്ടർ അവസരം. നിങ്ങളുടെ നാട്ടിലെ വാർത്തകൾ നൽകുന്ന തോടൊപ്പം നല്ലരു വരുമാന മാർഗ്ഗവും പ്രതീക്ഷിക്കാം. അഡ്മിനാകാൻ താൽപര്യമുള്ളവർ മാത്രം താഴെ കാണുന്ന ലിങ്കിൽ കയറുക    

Read More