Headlines

മോശം കാലാവസ്ഥ; കടലിൽ പോകരുത്: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 14 മുതൽ 15 വരെയും കർണാടക തീരത്ത് നവംബർ 14 മുതൽ 16 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാളെ വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ…

Read More

യോഗിയെ എതിർക്കാൻ ചന്ദ്രശേഖർ ആസാദ്; യോഗിയുടെ മണ്ഡലത്തിൽ തന്നെ മത്സരിക്കും

  യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗിക്ക് എതിർ സ്ഥാനാർഥിയായി വരുമെന്നാണ് ആസാദിന്റെ പ്രഖ്യാപനം. യുപിയിലെ ദളിത് ഐക്കണായ ആസാദിന്റെ വരവോടെ ഗോരഖ്പൂരിലെ മത്സരം കടുക്കുമെന്നുറപ്പാണ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യോഗിക്ക് എതിരായി താൻ നിൽക്കുമെന്ന് ആസാദും വ്യക്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി മത്സരിക്കാനൊരുങ്ങുന്നത്. ആസാദിന്റെയും ആദ്യ…

Read More

മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

  ജനപ്രിയ നടി മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നിരവധി മുൻനിര നായകന്മാർക്കൊപ്പം പ്രവർത്തിച്ച താരം അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ബ്രോ താടിയിൽ ആണ്. രജനികാന്ത് ചിത്രം അണ്ണാത്തേയിലും താരം അഭിനയിച്ചു. മീന തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ‘2022ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ….

Read More

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറുകളായി പ്രത്യേക അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. നാളെ 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എസ്പി ബിജോയ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെരാവിലെ 10 മണിയോടെ കല്ലറയിലെ വീട്ടില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ്പി…

Read More

രണ്ട് മുന്നണികളും തകരും; 35 സീറ്റ് കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ

ഇത്തവണ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ബാലുശ്ശേരി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ ഇരു മുന്നണികളും തെരഞ്ഞെടുപ്പിൽ തകരും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തമാണ്. എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

പാക്കിസ്ഥാനിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 36 മരണം, നിരവധി പേർക്ക് പരുക്ക്

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോകുകയായിരുന്ന മില്ലന്റ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു 14 ബോഗികൾ പാളം തെറ്റി. എട്ട് ബോഗികൾ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില അതീവ…

Read More

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍…

Read More

കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ചോരാതെ മുന്നണികൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. പതിവ് കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെയാകും മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുക. നാളെ നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി, അമിത് ഷാ, വൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളാണ് കേരളത്തിൽ ആവേശം തീർക്കാനുള്ളത്. രാഷ്ട്രീയ പോരും ചൂടുപിടിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ വാർത്തകളിൽ…

Read More

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി

ചെ​ന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ടി.​എ​സ്. ശി​വ​ജ്ഞാ​നം, വി. ​ഭ​വാ​നി സു​ബ്ബ​രായ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. പ​രി​സ്ഥി​തി​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണു പ്ര​ധാ​ന​മെ​ന്ന് 800 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം വി​ധി…

Read More

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തി;ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിൽ യെല്ലോ…

Read More