Headlines

പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

  പിറന്നാൾ ആഘോഷിച്ചില്ലെന്ന കാരണത്തെ ചൊല്ലി ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡിഎംകെ വക്താവ് തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയ(35)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാൾ. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്ന് നാദിയ ആവശ്യപ്പെടുകയായിരുന്നു എന്നാൽ കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ആഘോഷം വേണ്ടെന്ന നിലപാടായിരുന്നു പ്രസന്നക്ക്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ നാദിയ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാദിയയെ മരിച്ച നിലയിൽ കണ്ടത്.

Read More

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി വോട്ട് ചേർക്കാൻ വീണ്ടും അവസരം

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം. ഒക്ടോബർ 14 വരെയാണ് വോട്ട് ചേർക്കാൻ അവസരം. ഒക്ടോബർ 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് തികഞ്ഞെവർക്ക് വോട്ട് ചേർക്കാം. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായാണ് വീണ്ടും വോട്ട് ചേർക്കാൻ അവസരം നൽകുന്നത്‌. നവംബർ ഡിസംബർ മാസങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുമെന്നും വോട്ട്…

Read More

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് വായ്പ പദ്ധതി

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന  1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയാണിത്. പദ്ധതിയിലെ അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്….

Read More

സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണം; വി സിമാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. യോഗ്യതയില്ലാത്തവരുടെ നിയമനം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാനാണ് നിര്‍ദേശങ്ങളെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ചാന്‍സലര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സര്‍വകലാശാലകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും കോളജുകളുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെത്താന്‍ യുജിസി നെറ്റ് പാസായിരിക്കുകയോ പിഎച്ച്ഡിയോ വേണമെന്ന നിര്‍ദേശങ്ങള്‍ ഇത്തരം പല കോളജുകളിലും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഉത്തരക്കടലാസ്…

Read More

കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിനം 8,9129 പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി. 24 മണിക്കൂറിനിടെ 714 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മരണകണക്കാണ് ഇത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44,202 പേര്‍ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,15,69,241…

Read More

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ രണ്ടുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദം ആയി മാറും. അതേസമയം ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് കട തകർന്നു. കനത്ത മഴയിൽ മലപ്പുറം കുഴിപ്പുറം…

Read More

യുഡിഎഫ് നയം മദ്യമുതലാളിമാരെ സഹായിക്കുന്നത്, നികുതിയിളവ് മദ്യവ്യാപനത്തിന് കാരണമാകും: ടി പി രാമകൃഷ്ണന്‍

  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകമെന്ന് ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മദ്യനികുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മദ്യമുതലാളിമാരെ സഹായിക്കുന്നതാണ് യുഡിഎഫ് നയം. ഈ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. (tp ramakrishnan on low-alcohol liquor…

Read More

പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്രം

ഉത്സവകാലം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയാൻ പുതിയ മാർഗനിർദേശനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാർഗനിർദേശങ്ങൾപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല.. അഞ്ച് ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73…

Read More

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും…

Read More

കർണാടകയിലെ തുംകൂരിൽ ബസ് മറിഞ്ഞ് 8 പേർ മരിച്ചു; 20 പേർക്ക് പരുക്ക്

  കർണാടകയിലെ തുംകൂരിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. വൈ എൻ ഹോസ്‌കോട്ടെയിൽ നിന്ന് പാവഗഡയിലേക്ക് പോയ ബസാണ് മല്ലക്കാട്ടെ മേഖലയിൽ വെച്ച് മറിഞ്ഞത്. 60 പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More