24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്; 459 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി ഉയർന്നു 40,382 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 1,14,74,683 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,84,055 പേരാണ് ചികിത്സയിൽ കഴിയുന്നത്. 459 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ 1,62,927 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ…

Read More

കാസര്‍ഗോഡ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്‌സോ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് കര്‍ണാടകയിലെ കോട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നുമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ജൂലൈ 22ന് കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കടലില്‍ ചാടിയത്. 15 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. വസ്ത്രങ്ങള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ…

Read More

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില ഉയർന്നു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില ഉയർന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വിലവർധന ഫലപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും തുടരുകയായിരുന്നു പെട്രോൾ വിലയിൽ ഇന്ന് 25 പൈസയും ഡീസൽ വിലയിൽ 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില 91.15 രൂപയായി. ഡീസൽ വില 85.87 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ 92.97 രൂപയും ഡീസൽ 87.57 രൂപയുമായി

Read More

മുകേഷുമായുള്ള വിവാഹബന്ധം മേതിൽ ദേവിക വേർപ്പെടുത്തുന്നു; ഡിവോഴ്‌സ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്

നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക. വിവാഹ മോചനമാവശ്യപ്പെട്ട് ദേവിക കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. 2013 ഒക്ടോബർ 24നാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്തെ അഭിഭാഷകൻ മുഖാന്തരമാണ് ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവിത്. സിനിമാ നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.

Read More

‘ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്, പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു’; ഡി കെ ശിവകുമാർ

കർണാടക ബുൾഡോസർ രാജിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സർക്കാർ വസ്തുക്കൾ സംരക്ഷിയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.“പിണറായി വിജയനെപ്പോലുള്ള ഒരു മുതിർന്ന നേതാവ് ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായ അറിവില്ലാതെ അഭിപ്രായം പറഞ്ഞത് ദുഃഖകരമാണ്. വെട്ടിത്തെളിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇത് പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഞങ്ങൾ…

Read More

ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുൻപ് ശ്രീലേഖ സ്വീകരിച്ച നിലപാട്. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുൻപ്…

Read More

മടവൂർ സി.എം.മഖാം മഹല്ല് ഖാളി സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ നിര്യാതനായി

കോഴിക്കോട്: മടവൂർ സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. സി എം വലിയുല്ലാഹിയുടെ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-നു സിഎം മഖാം മസ്ജിദ് ഖബർസ്ഥാനിൽ.

Read More

‘നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു. പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നു. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഉള്‍പ്പടെ ബാധിക്കുന്നു. പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്ന ആത്മവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടി ലിംഗ സമത്വത്തെ കുറിച്ചും സംസാരിക്കുന്നു. അതിനായുള്ള നടപടികള്‍ ഒക്കെത്തന്നെ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു.ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതേസമയം മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ…

Read More

ഗാസിയാബാദ് എക്‌സപ്രസിന് തീപിടിത്തം; ആളപായമില്ല

ഗാസിയാബാദ് റെയിൽവേസ്റ്റേഷനിൽ വെച്ച് ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ആളപായമില്ല. ജനറേറ്റർ, ലഗേജ് കംപാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 6.45നായിരുന്നു സംഭവം. ന്യൂഡൽഹി- ലക്നൗ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. തീപിടിച്ച കോച്ച് വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Read More