തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ…

Read More

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം:മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസാണ് പറഞ്ഞത്. കൊവിഡിനെ ചെറുക്കാന്‍ രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി (herd immunity) മതിയെന്ന സങ്കല്‍പ്പം അധാര്‍മികമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ സാധാരണ പനിയായി കണ്ടാല്‍ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ നല്‍കുന്നത്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ലെന്നും, പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം…

Read More

റോയിട്ടേഴ്‌സ് ജീവനക്കാരിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പോലീസ് ​​​​​​​

  ബംഗളൂരു റോയിട്ടേഴ്‌സിലെ സബ് എഡിറ്റർ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രൂതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു ഭർത്താവ് അനീഷ് ശാരീരികമായും മാനസികമായും ശ്രുതിയെ പീഡിപ്പിച്ചു. ഓഫീസിലും പുറത്തും അനീഷ് ശ്രുതിയെ പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ചു. നിരന്തരം മർദിച്ചിരുന്നതായും ബംഗളൂരു പോലീസ് പറയുന്നു. കാസർകോട് വിദ്യാനഗർ സ്വദേശിയാണ് ശ്രുതി. ഐടി ജീവനക്കാരനായ അനീഷ് കോറോത്തിനൊപ്പമാണ് ശ്രുതി ബംഗളൂരുവിൽ താമസിച്ചിരുന്നത്. നാല്…

Read More

അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. നിലവിൽ ചികിത്സയിലുള്ളത് എട്ടുപേർ. വയനാട് സ്വദേശിക്ക് രോഗബാധ ഉണ്ടായത് ചെന്നൈയിൽ നിന്നാണെന്ന് സംശയം. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച വയനാട് തരുവണ സ്വദേശിക്ക് ചെന്നൈയിൽ നിന്നാണ് രോഗബാധ ഉണ്ടായത് എന്നാണ് സംശയം. യുവാവ് ഐസിയുവിലാണ്. രോഗികളുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ക്ലോറിനേഷൻ, പനി സർവേ എന്നിവയാണ് പുരോഗമിക്കുന്നത്. കോഴിക്കോട്, മലപ്പുറം,…

Read More

വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.കമ്പളക്കാട് സ്വദേശികളായ കുമ്മാളിന്‍ കെ.എം.സുഫൈല്‍ (27), മേമാടന്‍ ഷിജാസുല്‍ റിസ്വാന്‍ (25), പുള്ളിയാന്‍കുന്നേല്‍ മിഥിലാജ് (28) എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് പോലീസ് ഏച്ചോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. സുഫൈല്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് അഡീഷണല്‍ എസ്.ഐ. വി.പി. ആന്റണി, എസ്.സി.എ വി.ആര്‍. ദിലീപ് കുമാര്‍, സി.കെ.സനല്‍, സി.എസ്.ശിവദാസന്‍, എസ്.രതീഷ്, വി.പി.ജീഷ്ണു എന്നിവരുടെ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Read More

വയനാട് ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76

  വയനാട് ജില്ലയില്‍ ഇന്ന് (22.08.21) 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 542 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76 ആണ്. 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89581 ആയി. 82605 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5015 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കൽപ്പറ്റ 81…

Read More

കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനം സംബന്ധിച്ച് കോന്നി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.

Read More

51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്…

Read More

ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

  മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് ശര്‍മ സലക്ടേഴ്‌സിനെ അതൃപ്തി അറിയിച്ചിരുന്നു.     2027 ലോകകപ്പ് കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് രോഹിത് ശര്‍മ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും തിരിച്ചുവരുമെന്നുമെല്ലാം രോഹിത് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ…

Read More

വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി

വയനാട്ടിൽ വീണ്ടും കോവിഡ് മരണം, വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത് ഇയാൾ അർബുദ രോഗി കൂടിയായിരുന്നു.

Read More