ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ഓസീസിനെ 115ന് എറിഞ്ഞിട്ടു

ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓസ്‌ട്രേലിയയെ 17 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ഓസീസ് 19.5 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു ദീപ്തി ശർമയുടെയും ഷഫാലി വർമയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് താരതമ്യേന മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഷഫാലി 15 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റൺസെടുത്തു. മന്ദാന 10…

Read More

കാഴ്ചക്കുറവുള്ള പിടി 5 നെ മയക്കുവെടി വെച്ചു; ചികിത്സിക്കാൻ പ്രത്യേക സംഘം

കാഴ്ചപരിമിതിയുള്ള കഞ്ചിക്കോട്ടെ പി ടി ഫൈവ് കാട്ടാനയെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ മയക്കുവെടിവെച്ച ശേഷം പ്ലാനുകൾ ആലോചിക്കും എന്നാണ് ഡോ.അരുൺ സക്കറിയ അറിയിച്ചത്. ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാമ്പിലേക്ക് മാറ്റിയേക്കും. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന്…

Read More

തമിഴ്‌നാട്ടിൽ പെട്രോളിന് 3 രൂപ കുറയ്ക്കും; ബജറ്റിൽ വൻ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാർ

തമിഴ്‌നാട്ടിൽ പെട്രോൾ വില ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്റ്റാലിൻ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റവതരണത്തിലാണ് പെട്രോളിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. നികുതി കുറയ്ക്കുന്നതുകൊണ്ട് 1160 കോടി രൂപ നഷ്ടമാണെന്നും എന്നാലിത് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് ബജറ്റിൽ 18,933 കോടി രൂപ വകയിരുത്തി. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  

Read More

ബിന്ദുവിന്റെ മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം, പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോട്ടയംഎംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വിവിധ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ഒരു ജീവൻ കവർന്നതോടെ ആരോഗ്യവകുപ്പിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നു.അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഉദ്യോഗസ്ഥലത്തിൽ കാലതാമസമുണ്ടായെന്നും…

Read More

നിപ ഭീതിയൊഴിയുന്നു; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യപ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടെയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന…

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More

പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചേക്കും

  കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാനാണ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്. 2020…

Read More

ബഫർ സോൺ കടുവാ സങ്കേതം : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്തിക്കും കത്തയച്ചു

തോണിച്ചാൽ :ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വയനാട് വന്യജീവിസങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള കേരള വനംവകുപ്പ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു തോണിച്ചാൽ ജനസംരക്ഷണസമിതി കത്തയച്ചു.കാടും നാടും കൃത്യമായി വേർതിരിക്കണം,വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വനത്തിനുള്ളിൽ തന്നെ ആയിരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമെയിൽ, പോസ്റ്റ് കാർഡ്, ഇൻലൻഡ് മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മുഖ്യമന്തിയേയും വനംവകുപ്പ് മാന്തിയെയും അഭിപ്രായം അറിയിച്ചത്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഈ നീക്കങ്ങൾക്കെതിരെ…

Read More

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24​- 48 മണിക്കൂര്‍ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രോഗ തീവ്രതയനുസരിച്ച്‌ നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം.റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന…

Read More

മെഡിക്കൽ സീറ്റ് തട്ടിപ്പ്: ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ ഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെയാണ് ഷൗക്കത്ത് ഹാജരായത്. നിലമ്പൂരിലെ എജ്യൂക്കേഷൻ കൺസൾട്ടന്റായിരുന്ന സിബി വയലിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയിലാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇ ഡിക്ക് മൊഴി നൽകിയിരുന്നു ഇത്…

Read More