തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി; പിന്‍മാറിയത് കുറവന്‍കോണം വാര്‍ഡിലെ സ്ഥാനാര്‍ഥി

തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി. കുറവന്‍കോണം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന അഡ്വ. സൗമ്യയാണ് പിന്മാറിയത്. വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റം. ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം. ആര്‍ജെഡി സ്ഥാനാര്‍ഥി പിന്മാറിയതിനാല്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കും. സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരം നഗരസഭയില്‍ മൂന്ന് സീറ്റുകളാണ് ആര്‍ജെഡിക്ക് എല്‍ഡിഎഫ് നല്‍കിയിരുന്നത്. ഇതില്‍ ഒരു സീറ്റ് കുറവന്‍കോണമായിരുന്നു. അഡ്വക്കേറ്റ് സൗമ്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നായിരുന്നു വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കേണ്ടത്. എന്നാല്‍ വാര്‍ഡ് കണ്‍വെന്‍ഷന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍…

Read More

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടിമാത്രം രക്ഷപ്പെട്ടു.

മദീന:സൗദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴി ഇന്നാണ് അപകടം സംഭവിച്ചത്.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്(49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഫാമിലി വിസയിലായിരുന്നു കുടുംബം.മരിച്ച ഫാസിലയുടെ സഹോദരനും,സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും…

Read More

സുൽത്താൻ ബത്തേരി കുപ്പാടിയിൽ വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണവും മോഷ്ടിച്ചു

സുൽത്താൻ ബത്തേരി : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷടിച്ചു. റിട്ട. എസ്.ഐ .പട്ടയത്തിൽ മോഹനന്റെ കുപ്പാടിയിലെ വീടാണ് കഴിഞ്ഞ ദിവസം മോഷ്ട്ടാക്കൾ കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ട്ടക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവനോളം വരുന്ന സ്വർണാഭരണവും 4400 രുപയും 30 ഒമാൻ റിയാലും 70 കനേഡിയൻ റിയാലുമാണ് അപഹരിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. മോഹനനും കുടുംബവും ചികിൽസാർത്ഥം തിങ്കളാഴ്ച വൈകിട്ട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ…

Read More

ഓപ്പറേഷൻ തൂഫാൻ: ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ, അറസ്റ്റിലായത് 153 പേർ

  പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ തൂഫാൻ ദ നാർക്കോ ഹണ്ടിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ. 153 പേർ വിവിധ കേസുകളിൽ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്, ഓയിൽ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായ ശേഷമുള്ള ആദ്യ മലബാർ സന്ദർശനത്തിൽ തൂഫാൻ ദ നാർക്കോ ഹണ്ടിന് പിന്തുണ തേടി രമേശ്‌ ചെന്നിത്തല മതനേതാക്കളെ ഓരോരുത്തരെയായി കണ്ടു.     സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് തൂഫാൻ വാരിയർ ബാഡ്ജ് നൽകി….

Read More

‘സ്വർണക്കൊള്ള ഏത് ഏജൻസി അന്വേഷിക്കുന്നതിനും CPIM എതിരല്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; എം സ്വരാജ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതികളെ ന്യായീകരിക്കാനില്ല. ഏത് ഏജൻസികൾ അന്വേഷിക്കുന്നതിനും സിപിഐഎം എതിരല്ല. സത്യം പുറത്തുവരണമെന്നും കുറ്റവാളികൾ ശിക്ഷപ്പെടണമെന്നും ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിൽ അദ്ദേഹം പറഞ്ഞു.ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെങ്കിൽ കോടതി പറയട്ടെ, പുതിയ ഏജൻസി അന്വേഷിക്കണമെങ്കിൽ കോടതി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. അദ്ദേഹത്തിനെതിരെ കോടതിയിൽ ആരും തെളിവ് നൽകിയിട്ടില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

Read More

പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 50 ആയി

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിനിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു ഘോട്കി ജില്ലയിലെ ധാർകി നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. മില്ലന്റ് എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. സയ്യിദ് എക്‌സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.

Read More

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘കുറ്റക്കാരെ ജയിലില്‍ അടയ്ക്കും; മുഖം നോക്കാതെ നടപടി’; നരേന്ദ്ര മോദി

  നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരെ ജയിലില്‍ അടയ്ക്കുമെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖം നോക്കാതെ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കിരണ്‍ റിജിജു വ്യക്തമാക്കി. കുറ്റമറ്റ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും കിരന്‍ റിജിജു പറഞ്ഞു.     ചോര്‍ച്ചയെ ‘ഘോരപാപം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും 13 പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്നും പറഞ്ഞു.   നിയമനിര്‍മ്മാണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍…

Read More

പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്

പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും ഇന്ന് കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിക്കും. രമേശ് ചെന്നിത്തല കിളിമാനൂരിലും, കൊടുക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലും, എം.എം ഹസന്‍ വിഴിഞ്ഞത്തും, കെ. മുരളീധരന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലും പ്രതിഷേധങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധ സദസ്…

Read More

ഇടുക്കി ശാന്തൻപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

  ഇടുക്കി ശാന്തൻ പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ജെ ശെൽവ(20)യാണ് മരിച്ചത്. രാവിലെ പൂപ്പാറ പാലം പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു ശെൽവ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരുക്കുകളേറ്റു.

Read More

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത; ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍

  ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍. നിര്‍ദിഷ്ട കരാര്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ഇറാന്റെ മേല്‍നോട്ടത്തില്‍ ആക്കും. കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്‍ അറിയിച്ചു.     കരാര്‍ പ്രകാരം ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്ന ജലപാതകളിലൂടെയാകും സഞ്ചരിക്കുക. കപ്പല്‍ പാതയുടെ വലിയൊരു ഭാഗം ഇറാന്റെ ജലപാതയിലൂടെ കടന്നുപോകും. മറ്റു ചില ഭാഗങ്ങള്‍ ഒമാനി ജലപാതയിലൂടെയും കടന്നുപോകും. ഇറാനിലെ ലാറക് ദ്വീപിനടുത്തുള്ള വടക്കന്‍ റൂട്ടും ഒമാനിലെ…

Read More