Headlines

തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി; പിന്‍മാറിയത് കുറവന്‍കോണം വാര്‍ഡിലെ സ്ഥാനാര്‍ഥി

തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി. കുറവന്‍കോണം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന അഡ്വ. സൗമ്യയാണ് പിന്മാറിയത്. വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റം.

ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം. ആര്‍ജെഡി സ്ഥാനാര്‍ഥി പിന്മാറിയതിനാല്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കും. സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും.

തിരുവനന്തപുരം നഗരസഭയില്‍ മൂന്ന് സീറ്റുകളാണ് ആര്‍ജെഡിക്ക് എല്‍ഡിഎഫ് നല്‍കിയിരുന്നത്. ഇതില്‍ ഒരു സീറ്റ് കുറവന്‍കോണമായിരുന്നു. അഡ്വക്കേറ്റ് സൗമ്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നായിരുന്നു വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കേണ്ടത്. എന്നാല്‍ വാര്‍ഡ് കണ്‍വെന്‍ഷന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സൗമ്യ അറിയിക്കുകയായിരുന്നു. ഇതോടെ പെട്ടെന്ന് തന്നെ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതിലേക്ക് കാര്യങ്ങളെത്തി.