Headlines

മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലിസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. രതീഷ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും സംശയം പ്രകടിപ്പിച്ചത്. വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രതിയുടെ മരണത്തില്‍ കെ സുധാകരനും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും…

Read More

ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല; കീഴ്ഘടകങ്ങൾക്ക് അനാസ്ഥയെന്ന് CPIM നേതൃത്വം

സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താൻ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.ജനുവരി ഒന്ന് മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശന പരിപാടിയാണ് സിപിഐഎം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോൽവി മറികടക്കാനല്ല ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പലയിടത്തും ഇത് ഫലപ്രദമായി നടന്നില്ല. നേതാക്കന്മാർ എത്തിയ സ്ഥലങ്ങളിൽ…

Read More

യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്‍കി’; പ്രധാനമന്ത്രി

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറപടി പറയുകയായിരുന്നു പ്രധാനമന്ത്രി. (Modi on US trade deal)ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ആഗോള ശക്തികള്‍ താത്പ്പര്യപ്പെടുന്നുവെന്ന് യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായുമുള്ള വ്യാപാര കരാര്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞു. യൂറോപ്യന്‍…

Read More

ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടുമാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ…

Read More

നിതിന്‍ രാജിന്റെ മരണം; ‘കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവും?’; ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി വിമര്‍ശനം

  കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ , ഏകപ്രതി ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയെന്നും, പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച്.വെങ്കിടേഷെന്നും കോടതി ചൂണ്ടിക്കാട്ടി.     പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ വ്യക്തമാക്കി. അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാനും ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ബോഡി…

Read More

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. (rain will likely starts from Wednesday, Yellow alert for four districts) സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത എത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേര്‍ട്ട് ഇന്നും നല്‍കിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

Read More

ഇന്ന് 73ാം റിപബ്ലിക് ദിനം; രാജ്പഥിൽ പരേഡ് പത്തരയോടെ

രാജ്യം ഇന്ന് 73ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പത്തരയോടെയാണ് രാജ്പഥിൽ പരേഡ് ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കാണികളുടെയും പങ്കെടുക്കുന്നവരുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട് 21 നിശ്ചലദൃശ്യങ്ങൾ പരേഡിലുണ്ടാകും. പരേഡ് വീക്ഷിക്കുന്നതിനായി ഇത്തവണ വിശിഷ്ടാതിഥിയുണ്ടാകില്ല. ഡൽഹി അടക്കമുള്ള നഗരങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ്.

Read More

വയനാട് ജില്ലയില്‍ 607 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40

വയനാട് ജില്ലയില്‍ 607 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 914 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103798 ആയി. 92908 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9888 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

വരിഞ്ഞുമുറുക്കി അശ്വിൻ, എറിഞ്ഞുവീഴ്ത്തി ബുമ്ര; ഓസ്‌ട്രേലിയ തകർന്നു

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ബുമ്രയുടെയും അശ്വിന്റെയും ബൗളിംഗ് മികവിലാണ് ഓസീസ് ബാറ്റിംഗ് തകർന്നത്. നിലവിൽ 111 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ. 79 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ വീണ് പതറിയ ഓസീസിനെ നായകൻ ടിം പെയ്‌നും മാർനസ് ലാബുഷെയ്‌നും ചേർന്നുള്ള കുട്ടുകെട്ടാണ് രക്ഷിച്ചത്. ലാബുഷെയ്ൻ 47 റൺസുമായും പെയ്ൻ 26 റൺസുമായും ക്രീസിലുണ്ട് ഇന്ത്യക്കായി ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റുകളെടുത്തു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 133…

Read More

കേരള മോഡൽ ലോക ശ്രദ്ധ നേടി; സർക്കാരിന് ജനപക്ഷ നയങ്ങൾ, നാടിന്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും’; മുഖ്യമന്ത്രി

കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സർക്കാർ നാടിന്റെ പുരോഗതി ഉറപ്പുവരുത്തുന്നത്. ജനപക്ഷ നയങ്ങളാണ് കേരളത്തെ ഉയർന്ന നിലവാരത്തിലുള്ള നാടായി കേരളത്തെ മാറ്റിയത്. സർക്കാരിന് ജനപക്ഷ നയങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ പുതിയ മാതൃക സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സിറ്റിസണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നവകേരള വികസന ക്ഷേമ പരിപാടി നടപ്പാക്കും. കേരളത്തിന്റെ പുരോ​ഗതിക്കും വികസനത്തിനും കരുത്തും ദിശാ ബോധവും സമ്മാനിക്കും. അഭിപ്രായങ്ങളും…

Read More