വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

കോട്ടയം വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. തോട്ടകം സ്വദേശി സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. അബോധാവസ്ഥയിലായിന്നു രണ്ട് വയസ്സുകാരൻ. ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുഷിനെ രക്ഷിക്കാനായില്ല.

Read More

മണിക്കൂറുകൾക്കിടയിൽ രണ്ട് കൊലപാതകങ്ങൾ; ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

  മണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ നടന്നതോടെ ജില്ലയിൽ രണ്ട് ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ് മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ആദ്യ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഒബിസി മോർച്ച സംസ്ഥാന നേതാവും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത്തിനെ ഒരു സംഘം…

Read More

വായ്പ കിട്ടിയ നാല് ലക്ഷം രൂപയുമായി വീട്ടമ്മ കാമുകന്റെ കൂടെ മുങ്ങി; ഇരുവരും കോഴിക്കോട് നിന്ന് പിടിയിൽ

  പയ്യന്നൂർ കോറോത്ത് നിന്ന് കാണാതായ 34കാരിയായ വീട്ടമ്മയെയും കാമുകനെയും പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂൽ സ്വദേശി ഹാരിസിനൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 26 മുതലാണ് യുവതിയെ കാണാതായത്. ഇതിൽ പയ്യന്നൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു കസബ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത നാല് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി തന്റെ കുട്ടിയെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

Read More

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഡിസംബർ 12 ന്…

Read More

സംസ്ഥാനത്ത് ഇന്ന് 4905 പേർക്ക് കൊവിഡ്, 25 മരണം; 3463 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

‘ശബരിമല സ്വർണക്കൊള്ള; പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് BJP നേതാക്കൾ, പ്രധാനമന്ത്രി അറിഞ്ഞുകാണില്ല’; മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.BJP ഗ്രൂപ്പിസമാണോ, വി വി രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല. പ്രധാനമന്ത്രി മേയറെ സ്വീകരിക്കാൻ കൂട്ടാത്തത്. തലസ്ഥാന നഗരിയോടുള്ള അവഗണന. പ്രോട്ടോക്കോൾ മാനുവൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പാക്കേണ്ടത്. അതിനെ മേയർ…

Read More

എൻഎസ്എസ് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു:വയനാടിന് ഇത് നഷ്ടത്തിന്റെ നേട്ടം

സുൽത്താൻ ബത്തേരി:ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലക്ക്‌ കിട്ടിയ അംഗീകാരത്തിന് കണ്ണീർത്തിളക്കം. ഹൃദയാഘാതത്തെ തുടർന്ന് നമ്മെ വിട്ടു പോയ പ്രോഗ്രാം ഓഫീസറും എം.ടി.ഡി.എം ഹയർസെക്കൻഡറി തൊണ്ടർനാടിലെ അധ്യാപകനുമായ സനു പി.എസ്സിനാണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചത്. വയനാട് ജില്ലയിലെ മികച്ച വൊളണ്ടിയറായി ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറും സേവന മികവിന്റെ അംഗീകാരം നേടി.

Read More

കഴിഞ്ഞ ദിവസം രാജിവെച്ചു, ഇന്ന് തീരുമാനം മാറ്റി; കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്

കഴിഞ്ഞ ദിവസം രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും കോൺഗ്രസ് വിജയത്തിനായി പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു നേമത്ത് സീറ്റ് നൽകാത്തതിലാണ് വിജയൻ തോമസ് രാജിവെച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ പാർട്ടിയുടെ ഗ്രൂപ്പ് കളിയിൽ അതൃപ്തിയുള്ളതിനാൽ രാജിവെക്കുന്നുവെന്നാണ് വിജയൻ തോമസ് അറിയിച്ചത്. മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന വാർത്തകളും വിജയൻ തോമസ് നിഷേധിച്ചു. ബിജെപിയും സിപിഎമ്മും കോൺഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്. കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്…

Read More

കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; കോൺഗ്രസ് പ്രവേശനം ചർച്ചയായി

  സിപിഐ നേതാവ് കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കനയ്യകുമാർ കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായി കനയ്യയെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗുജറാത്തിലെ എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read More

വർഗീയലഹളയുണ്ടാക്കാൻ ശ്രമം; ഈരാറ്റുപേട്ടയിലെ പ്രചാരണം നിർത്തിവെച്ചതായി പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണ പരിപാടികൾ നിർത്തിവെച്ചതായി ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. പ്രചാരണ പരിപാടികൾക്കിടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി അതുവഴി നാട്ടിൽ വർഗീയലഹള ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ലഹളയുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് പറഞ്ഞു കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയ പി സി ജോർജിനെ കൂവി വിളിച്ചാണ് ആളുകൾ എതിരേറ്റത്. ഇതോടെ പി…

Read More