Headlines

ബിപി നിയന്ത്രിക്കാം; വീട്ടില്‍ തന്നെ

  ബിപി, അഥവാ രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ബിപിയെ നാം ഉള്‍പ്പെടുത്താറെങ്കിലും നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്. ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നല്ലൊരു പങ്കുണ്ട് എന്നതാണ്. ഇന്ത്യയിലാണെങ്കില്‍ എട്ടിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല…

Read More

നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ: ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി

  ഫിഫ ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരുടെ വമ്പൻ തിരിച്ചുവരവ്. നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി. ഇരട്ട ഗോൾ നേടിയ ഡെനിസ് ഉണ്ടാവിയാണ് ജർമനിയുടെ വിജയശിൽപ്പി.     ജർമൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് തുടരെ മുന്നേറ്റങ്ങൾ നടത്തിയ ഐവറിക്കോസ്റ്റ് ആദ്യ ലീഡെടുത്തു. മുപ്പതാം മിനിറ്റിൽ ഫ്രാങ്ക് കെസിയാണ് ഐവറികോസ്റ്റിനായി വലകുലുക്കിയത്. എന്നാൽ, പതറാതെ പോരാടിയ ജർമനിക്ക് രക്ഷകനായി ഡെനിസ് ഉണ്ടാവ് അവതരിച്ചു. തകർപ്പൻ ഫോമിലായിരുന്ന ഉണ്ടാവ് നേടിയ ഇരട്ട ഗോളുകളാണ് ജർമനിക്ക്…

Read More

വയനാട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്:35 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27755 ആയി. 26897 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 692 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി, മുട്ടില്‍ 10 വീതം, മുള്ളന്‍കൊല്ലി 7, പുല്‍പ്പള്ളി 4, അമ്പലവയല്‍,…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തുകയായിരുന്ന യൂസിഫ് (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്

Read More

2205 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 33,621 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂർ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂർ 227, കാസർഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേർ ഇതുവരെ…

Read More

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു; ലോകത്തെ അമ്പരിപ്പിച്ച ആ കാലുകൾ ഇനി ഓര്‍മ

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ് അവൻ. അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ചവൻ. ഇതിഹാസമായി വളർന്നവൻ. കാൽപന്തിലൂടെ അമരത്വം നേടിയവൻ. കാസ റൊസാഡ കൊട്ടാരത്തിൽ നിന്ന് തുടങ്ങിയ വിലാപ യാത്ര. അന്തിമോപചാരവുമായി ആയിരങ്ങൾ. ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ പത്താം നമ്പര്‍ ജഴ്സിയും പുതച്ച് യാത്ര. ലോകത്തെ…

Read More

‘4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ…

Read More

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

  മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷി കൂറുമാറി. കൂറുമാറിയത് രഹസ്യമൊഴി നൽകിയ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ്. ഷഫീഖ് മാറ്റിയത് അമിതവേഗതയിൽ വന്ന കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയായിരുന്നു. കേസിൽ വിചാരണാ കോടതി മാറ്റത്തിന് എതിരായ ഹ‍ർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കെ എം ബഷീറിന്‍റെ ഭാര്യ ജസീല നൽകിയ ഹർജിയിലായിരുന്നു നടപടി.     2019 ഓഗസ്റ്റ് 3 അർധരാത്രിയാണ്…

Read More

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമം; ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിൻ, അടിയന്തര പരിഹാരം കാണാൻ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമത്തിൽ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി. ഉടൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ നാളെ നിർണായക യോഗത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. അടിയന്തര പരിഹാരം കാണാൻ വാട്ടർ അതോറിറ്റി എംഡിക്ക് നിർദേശം നൽകി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അടിയന്തരമായി ജലക്ഷാമത്തിന് പരിഹാരം കാണും എന്നും…

Read More

മലയാളത്തില്‍ സംസാരിക്കാം’; വിവാദ  പിന്‍വലിച്ചു

  ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ. നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം…

Read More