നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. സിപിഐഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഫോസ്മെന്റ് ഡയറക്റ്ററേറ്റ് നടപടി. ഇഡി കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി…

Read More

ആരും യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല; നാല് സീറ്റ് വേണമെന്നാണ് എൻസിപി നിലപാടെന്ന് ശശീന്ദ്രൻ

നാല് സീറ്റ് വേണമെന്നതാണ് എൻ സി പി നിലപാടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആരും യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. പ്രഫുൽ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചർച്ചയിൽ എന്താണുണ്ടായതെന്ന് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു മുന്നണി മാറ്റം ചർച്ചയായിട്ടില്ല. ഊഹാപോഹങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ല. നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം പ്രതികരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു. മാണി സി കാപ്പൻ…

Read More

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ റിസര്‍വ് ബാങ്കിന് ആശങ്കയില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണെന്നും കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക്…

Read More

ശബരിമല തീര്‍ത്ഥാടനം; ഡോക്ടര്‍മാരെയും ജീവനക്കാരേയും വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കോവിഡ് മാനദണ്ഡങ്ങളോടുകൂടി ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനു മുന്നോടിയായാണ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ദര്‍ശനം അനുവദിക്കുന്നതെങ്കിലും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ ട്രയല്‍ വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനംഅതിരൂക്ഷമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ഇപ്പോള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട് വ്യക്തമാക്കി. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനും ശബരിമല സന്നിധാനത്ത് ക്യൂ ക്രമീകരണവും ഏര്‍പ്പെടുത്താന്‍…

Read More

നാളെ കാന്‍സര്‍ ദിനം: സംസ്ഥാനത്ത് പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

തിരുവനന്തപുരം: പ്രതിവര്‍ഷം 60,000 ത്തോളം രോഗികള്‍ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നു മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കും. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്”കൂടെ പ്രവര്‍ത്തിക്കും’ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ്…

Read More

കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 67,151 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32,34,475 ആയി ഉയർന്നു. 1059 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ കൊവിഡ് മരണം 59,449 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 7,07,267 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24,67,759 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ…

Read More