എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

  എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ഒരു ഫോൺ വന്നതോടെ അൻസിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽ വെച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കൃത്യം നടത്തിയവർ തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ചിറക്കിയതെന്ന് സംശയിക്കുന്നു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ മഴ ശക്തി പ്രാപിക്കും; തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത. വടക്കൻ…

Read More

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക….

Read More

തൃശ്ശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; രണ്ട് യുവതികൾ അറസ്റ്റിൽ

  തൃശ്ശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ(27), കായംകുളം സ്വദേശിനി നിസ(29) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ ഡോക്ടറുടെ പരാതിയിലാണ് നടപടി വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്താനായിരുന്നു നീക്കം. ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി പണം തട്ടാനാണ് ശ്രമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

Read More

നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയുക; മേയർ ആര്യ രാജേന്ദ്രൻ

  തിരുവനന്തപുരം നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും മേയർ കുറ്റപ്പെടുത്തി. എഫ് ബി പോസ്റ്റ്; തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ് അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും…

Read More

അടിവാരം എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

അടിവാരം:എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്. ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്:അഹമ്മദ്കുട്ടി, മാതാവ്, ലൈല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

Read More

‘സ്വർണ്ണക്കൊള്ള വിവാദങ്ങൾ ശബരിമലയെ ബാധിച്ചില്ല; നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും’; പി എസ് പ്രശാന്ത്

സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. കൃത്യമായി അന്വേഷണം നടക്കും. ഭ​ഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യും. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ഭംഗിയായി മണ്ഡല മകരവിളക്ക് തീർത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നലെയും ഇന്നും ശബരിമലയിൽ വലിയ തീർത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്….

Read More

ഐ.പി.എല്‍ 2020; മുഖ്യ സ്‌പോണ്‍സറായ വിവോ പിന്മാറുന്നു

അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എന്റെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍മാറുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ വര്‍ഷത്തേക്കു മാത്രമാണു പിന്‍മാറ്റമെന്നാണു വിശദീകരണം. 2022 വരെ ബി.സി.സി.ഐയുമായി വിവോയ്ക്കു കരാറുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ അടുത്ത വര്‍ഷം വീണ്ടും കരാറിലെത്താമെന്നും വിവോ പറയുന്നു. ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിന്‍മാറ്റം. ഇതോടെ…

Read More

കട്ടിളപ്പാളി കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി; ഹൈക്കോടതിയില്‍ അപ്പീല്‍

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എസ്ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നോട്ടീസയച്ചു. അപ്പീല്‍ എസ്ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസും അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു സ്റ്റേ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ…

Read More