തൃശ്ശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ(27), കായംകുളം സ്വദേശിനി നിസ(29) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ ഡോക്ടറുടെ പരാതിയിലാണ് നടപടി
വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്താനായിരുന്നു നീക്കം. ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി പണം തട്ടാനാണ് ശ്രമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.