തമിഴ് സിനിമാ താരം വിവേകിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

  തമിഴ് സിനിമാ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59കാരനായ താരത്തിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക് നിലവിൽ ധാരള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ലും വിവേക് അഭിനയിക്കുന്നുണ്ട്.

Read More

പരിശോധന നടത്താതിരിക്കുകയാണെങ്കിൽ ആവശ്യമായ നടപടിയും സർക്കാർ സ്വീകരിക്കും: ആർടിപിസിആർ നിരക്ക് കുറച്ചത് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

ആർടിപിസിആർ നിരയ്ക്ക് കുറയ്ക്കാതിരിക്കുകയോ, പരിശോധന നിർത്തിവെക്കുകയോ ചെയ്ത സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചില ലാബുകൾ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യവിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിൽ. പരാതികളുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ലെന്ന…

Read More

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

  ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ. ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ എഴുതി. നാല് ദിവസമായി 88 മണിക്കൂർ നീണ്ട യുദ്ധത്തിൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരസ്യപ്പെടുത്തിയത്.     സുബേദാർ മേജർ പവൻ കുമാർ(ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീൽഡ്…

Read More

നാട്ടിലെ വസ്തു വിൽക്കുമ്പോഴുള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും; കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ആശ്വസിക്കാം

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്.വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു. എന്നാൽ ഇനിമുതൽ ടിഡിഎസ്…

Read More

ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്

ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി പരാതി നല്‍കിയത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമകളുടെ പേരടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ശ്വേതാ മേനോന്‍ അഭിനയിച്ച പാലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് എന്നിങ്ങനെയുള്ള ചിത്രങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. അനാശാസ്യ നിരോധന…

Read More

കബാലിയെ പ്രകോപിപ്പിച്ച സംഭവം; തമിഴ്നാട് സ്വദേശികൾ പിടിയിൽ

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേ ൽ വാസു, ശിവകുമാർ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 19ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിലായിരുന്നു സംഭവം. റോഡിലിറങ്ങി നിന്ന കാട്ടാനയുടെ അടുത്തേക്ക് കാർ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ്. പ്രതികൾ തന്നെയാണ് വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന…

Read More

‘ വാര്‍ത്തകളില്‍ ഇടം നേടുന്നതിനുള്ള വിചിത്രവാദം; മോഹനന്‍ കുന്നുമ്മലിന് മീഡിയാമാനിയ’; വിമര്‍ശനവുമായി കെഎസ്‌യു

ക്രിമിനല്‍ കേസുണ്ടായാല്‍ അഡ്മിഷനില്ല എന്ന കേരള സര്‍വകലാശാല ഉത്തരവിന് എതിരെ കെഎസ്‌യു രംഗത്ത്. വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി വളരെ വിചിത്രമായവാദമാണ് വിസി നടത്തുന്നതെന്നും, ഭരണഘടനാ വിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഡോ. മോഹന്‍ കുന്നുമ്മലിന് മീഡിയാമാനിയയാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. വിചിത്ര ഉത്തരവ് അടിയന്തരമാക്കി പിന്‍വലിക്കണം. വിദ്യാര്‍ഥി സംഘടനകളുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ കാണാതെ പോകുന്ന വൈസ് ചാന്‍സലറുടെ പ്രയോറിറ്റികള്‍…

Read More

‘മാറി നിൽക്കാൻ തയാർ’: ചാണ്ടി ഉമ്മന്റെ ലക്ഷ്യം എന്ത് ? നീക്കം തിരുവഞ്ചൂരിനെ ലക്ഷ്യമിട്ടോ ?

പുതുപ്പള്ളിയിൽ മറ്റൊരാളെ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാമെന്ന ചാണ്ടി ഉമ്മന്റെ നിലപാട് ആരെ ലക്ഷ്യം വച്ചാണ്? പുതുതലമുറയ്ക്കായി താൻ മത്സരരംഗത്തുനിന്നും മാറാൻ തയ്യറാറാണെന്നായിരുന്നു ചാണ്ടി ഉമ്മൻ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയോട് നേരിട്ട് അറിയിച്ചത്. വയനാട്ടിൽ നടന്ന ദ്വിദിന സമ്മിറ്റിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ ഈ നാടകീയ നീക്കം. തലമുറമാറ്റം ഉണ്ടാവുമെന്നും പുതുതലമുറയിലുള്ളവരെക്കൂടി പരിഗണിച്ചാവും സ്ഥാനാർത്ഥി നിർണയമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം. ഈ തീരുമാനം നടപ്പാക്കാനായി പുതുപ്പള്ളിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തിയാൽ താൻ മാറിനിൽക്കാൻ തയ്യാറാണെന്നായിരുന്നു…

Read More

ബാണാസുര ഡാം പരിസരത്ത് യുവാവിനെ കാണാതായതായി സംശയം; തിരച്ചില്‍ നടത്തുന്നു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതായി സംശയം. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി പ്രാഥമിക വിവരമുള്ളത്. കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

Read More