ബത്തേരി തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോൺ സംഭാഷണം പരിശോധിക്കാൻ ഉത്തരവ്

ബത്തേരി തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണ രേഖ പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്. ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് അനുമതി നൽകിയത് ഇരുവരും ഒക്ടോബർ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിളുകൾ നൽകാൻ കോടതി നിർദേശിച്ചു. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ…

Read More

രാജസ്ഥാനിൽ കിസാൻ മഹാപഞ്ചായത്തുമായി രാഹുൽ ഗാന്ധി; ട്രാക്ടർ റാലിയും നടത്തും

കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേരിട്ട് സമര രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തും. 12, 13 തീയതികളിൽ രാജസ്ഥാനിൽ മഹാപഞ്ചായത്തും കോൺഗ്രസ് സംഘടിപ്പി്കകും നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസ് സമരം ശക്തമാക്കുന്നത്. കാർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇതിന് ശേഷം സമരത്തിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാൽ കർഷക പ്രക്ഷോഭം കേന്ദ്രത്തിന് മുന്നിൽ വലിയ…

Read More

17,000 കോടി വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനി ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളിൽ ഇ.ഡി. നടത്തിയ റെയ്ഡിനും രേഖകൾ പിടിച്ചെടുത്തതിനും പിന്നാലെയാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും മുംബൈയിലുമായി നടന്ന റെയ്ഡുകളിൽ 50-ഓളം കമ്പനികളിലും 25 വ്യക്തികളുടെ സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ…

Read More

ഭൂകമ്പം; ബംഗ്ലാദേശും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി,തീവ്രത രേഖപ്പെടുത്തിയത് 5.7

ക്രിക്കറ്റില്‍ ഇത്തരമൊരു പ്രതിസന്ധി ഇതിന് മുന്‍പ് നേരിട്ടുണ്ടോ എന്നറിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി. രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി. ഈ സമയം രണ്ടാം ഇന്നിങ്‌സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്‌സ് പേജിലൂടെയാണ് വിവരം…

Read More

കൊവിഡ് മരണം വീണ്ടും; മരിച്ചത് മലപ്പുറം കോട്ടൂക്കര സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ(75)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിയന്ത്രണം നൽകിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കത്തയച്ചത്.

Read More

സംസ്ഥാനത്ത് പുതുതായി 16 ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ വരവൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റി (26), പെരിന്തൽമണ്ണ മുൻസിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയർകുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാർഡ് 8, 11), ചെറിന്നിയൂർ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 13), ആറന്മുള (സബ് വാർഡ്…

Read More

നവംബര്‍ ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല

നവംബര്‍ ഒന്നുമുല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് ലഭിക്കൂ. നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും. അതേസമയം, നവംബര്‍ ഒന്നിന് ശേഷം…

Read More

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്നുണ്ടായത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. കഴിഞ്ഞ 20 ദിവസം കൊണ്ട് കൂടിയത് 2000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നുണ്ടായിരിക്കുന്നത്. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി ഉയർന്നിരിക്കുന്നു. കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ ഉയർന്നത് 4710 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്….

Read More

അപകടത്തിന് കാരണമാകും; ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസുകളുടെയും, വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി. ഇത് അപകടത്തിന് കാരണമാകുമെന്ന് കോടതി. ഡ്രൈവറുടെ മാത്രമല്ല കാൽ നടക്കാരുടെ ജീവൻപോലും അപകടത്തിൽപെടുത്തും. കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. കനത്ത പിഴ ചുമത്താനും കോടതി നിർദേശം നൽകി. ഇത്തരം വീഡ‍ിയോ​ഗ്രഫി തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടും നിർദേശം നൽകി. ആളുകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് ഹൈക്കടോതി നിരീക്ഷിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളിൽ…

Read More

പ്രഭാത വാർത്തകൾ

  🔳ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 🔳രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ…

Read More