ഹോസൂർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നു: 12 ഗ്രാമങ്ങളിൽ നിന്നായി 2,900 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം

കൃഷ്ണഗിരി (തമിഴ്നാട്): ബാംഗ്ലൂരിന് സമീപം ഹൊസൂരിൽ നിർദ്ദേശിക്കപ്പെട്ട പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കി തമിഴ്നാട് സർക്കാർ. പദ്ധതിക്കായി 12 ഗ്രാമങ്ങളിൽ നിന്നായി ഏകദേശം 2,900 ഏക്കർ (ഏകദേശം 1,173 ഹെക്ടർ) ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി സ്ഥലമെടുപ്പിനായുള്ള നിർദ്ദേശം കൃഷ്ണഗിരി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ബാംഗ്ലൂരിലെ കെംപഗൗഡ വിമാനത്താവളത്തിൻ്റെ തിരക്ക് കുറയ്ക്കുന്നതിനും, ഹൊസൂർ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയിലെ വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ വിമാനത്താവളം സ്ഥാപിക്കുന്നത്. സ്ഥലം കണ്ടെത്തി: ഹൊസൂരിലെ നിലവിലുള്ള താൽ (TAAL)…

Read More

‘മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു’; പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

  മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം ചെറുകോടാണ് വാഹനാപകടം നടന്നത്. പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപ് ആണ് മദ്യപിച്ച് വാഹനമോടിച്ചത്. അനൂപ് ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.     അപകടത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു.അനൂപിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ അനൂപ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നും പരാതി.

Read More

മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. മഞ്ചേരി…

Read More

കേരളത്തിൽനിന്ന് അടുത്ത മാസം മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്; പ്രഖ്യാപനവുമായി സൗദിയ

ജിദ്ദ: പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരിച്ചും സൗദിയ സർവീസ് നടത്തും. ഇന്ത്യയിൽ ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കും സർവീസുണ്ട്.  ഇതോടെ 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുമെന്ന് സൗദിയ പ്രഖ്യാപിച്ചു.   ഏഷ്യയിൽ ധാക്ക, ഇസ്ലാമാബാദ്, ജക്കാർത്ത, കറാച്ചി, ക്വാലാലംപുർ, ലാഹോർ, മനില, മുൾട്ടാൻ, പെഷവാർ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.  

Read More

നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു

  കൊച്ചി കിഴക്കമ്പലത്ത് നിയന്ത്രണം വിട്ട കാർ നാല് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുചെന്നത്. രണ്ട് പേർ അപകടത്തിൽ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രോഗിയായ ഡോക്ടർ സ്വപ്‌നയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം വിട്ടത്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More